8/2/2021

 ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യം ക്ലാസ്സ്‌ എടുത്തത് ജിബി ടീച്ചർ ആയിരുന്നു. സൈക്കോളജിയുടെ nature ആണ് ഇന്ന് ടീച്ചർ പഠിപ്പിച്ചത്. നമ്മുടെ expectation ഉം റിയാലിറ്റിയും എങ്ങനെ ആയിരിക്കുമെന്നുള്ള അറിവ് ടീച്ചർ നമുക്ക് പകർന്നു തന്നു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ ആയിരുന്നു. ഐഡിയലിസത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നമ്മിലേക്ക്‌ എത്തിക്കാൻ ടീച്ചറിനു സാധിച്ചു. അടുത്ത പീരീഡ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ ഇന്ന് നമുക്ക് ചിലവ് നടത്തി. ചായ ഇന്ന് ടീച്ചറിന്റെ വകയായിരുന്നു. അതിനു ശേഷം bloom's taxonomy ടീച്ചർ പഠിപ്പിച്ചു തീർത്തു. ലെസ്സൺ പ്ലാൻ എഴുതുന്ന വിധവും ടീച്ചർ മനസിലാക്കി തന്നു. ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് പീരീഡ് ബെനഡിക്ട് സാറാണ് എടുത്തത്. ഓരോ ജനറേഷൻ വരുമ്പോഴുള്ള മാറ്റങ്ങളും അവരുടെ സവിശേഷതകളും സാർ മനസിലാക്കി തന്നു.


അവസാനത്തെ പീരീഡ് ജോജു സാറിന്റേതായിരുന്നു. ഓരോ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കൊണ്ട് ഓരോ കുട്ടികൾ സാർ നൽകിയ ടോപ്പിക്കുകളുടെ അവതരണം നടത്തി. ഓരോ കുട്ടികളും മികച്ച രീതിയിലുള്ള ആശയ വിക്ഷേപണ രീതികളാണ് അവലംബിച്ചത് . 

Comments

Popular posts from this blog

തോന്നൽ 🌿