Posts

Showing posts from January, 2022

Innovative work third sem

Image
  Fourth sem teaching practice - innovative work- wheel Reading Map എന്ന പാഠഭാഗത്തിലെ signs and symbols എന്ന ഭാഗം കുട്ടികളിൽ ആഴത്തിൽ പതിപ്പിക്കാൻ ഈ wheel work ലൂടെ എനിക്ക് സാധിച്ചു. ഓൺലൈൻ ക്ലാസ്സിൽ ഞാൻ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയായിരുന്നു. കുട്ടികളിൽ സർഗ്ഗത്മകതയും imagination ഉം വളർതാൻ ഇതിലൂടെ എനിക്ക്സാധിച്ചു ☺️.

Teaching Practice (weekly reflection )29/01/2022

 അദ്ധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ  ആഴ്ച കൂടി കഴിയുകയാണ്. ഓഫ്‌ലൈൻ ക്ലാസ്സിൽ നിന്നും മാറി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ ആഴ്ച. കൊറോണ എന്ന മഹാമാരി സമയത്തും അധ്യയനം നഷ്ട്ടമാകാതെ ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ വിദ്യാഭാസം സ്കൂളിൽ നിന്ന് വീടുകളിൽ എത്തി.  google meet വഴിയാണ് ക്ലാസുകൾ എടുത്തത്. മൂന്നു പീരീഡുകളാണ് onലൈൻ ക്ലാസ്സിൽ ഉണ്ടായിരുന്നത്. കൃത്യം 6.00 pm മുതൽ ആരംഭിക്കുന്ന ക്ലാസുകൾ കൃത്യം  9.00. Pm നു അവസാനിക്കും  ഒരു മണിക്കൂർ വീതമുള്ള പീരിയഡുകൾ. ഓൺലൈൻ ക്ലാസ്സിലും കുട്ടികൾ വളരെ ഊർജസ്വലരോടെ പങ്കെടുത്തു. എല്ലാവരും വളരെ നല്ല പ്രതികരണങ്ങൾ നൽകുന്നുണ്ടായിരുന്നു... 8 ആം ക്ലാസ്സിലെ റീഡിങ് മാപ് എന്ന 9ആം ക്ലാസ്സിലെ മധ്യകാല ഇന്ത്യ സമ്പത്തും സമൂഹവും എന്ന അദ്ധ്യായവും പൂർത്തീകരിക്കാൻ എനിക്ക് സാധിച്ചു. 

Teaching Practice 15/02/2022

Image
  ടീച്ചിങ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ച കൂടി പിന്നിട്ടിരിക്കുവാണ്. ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്ന രീതിയിൽ നിന്നും അദ്ധ്യാപിക എന്ന രീതിയിലേക്കുള്ള എന്റെ പരിവർത്തനം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. കൊറോണ മൂലം രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ നടത്തുന്നത്. അത് കൊണ്ട് തന്നെ എല്ലാ ക്ലാസ്സുകൾക്കും എന്നും ക്ലാസ്സ്‌ ഇല്ലാത്തത് പീരീഡുകൾ കുറച്ചു കിട്ടുന്നതിന് കാരണമായി. ആഴ്ചയിൽ രണ്ട് പീരീഡ് മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. ആ പീരീഡുകളിൽ വളരെ മികച്ച പഠനാനുഭവം സൃഷ്ടിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. കുട്ടികളുടെ ഓരോ സംശയങ്ങളും ഊർജസ്വലതയും എന്നിലെ അദ്ധ്യാപകയെ കൂടുതൽ കരുറ്റുക്കതാക്കുന്നു. രണ്ടാമത്തെ ആഴ്‌ച പിന്നിടുമ്പോൾ സ്കൂളിലെ എല്ലാ പ്രവർത്തങ്ങളിലും ഒരു ഭാഗഭാക്കാൻ നമ്മൾക്ക് എല്ലാവർക്കും സാധിച്ചു. 

Teaching practice 1st day11/01/2022

 ഇന്നു എൻറെ, st ജോൺസ് സ്കൂളിലെ ആദ്യ ക്ലാസ്സ്‌ ആയിരുന്നു. കുറച്ചു ആശങ്കളോടെയാണ് ക്ലാസ്സിലേക്ക് പ്രേവേശിച്ചത്. എന്നാൽ കുട്ടികളുടെ പ്രതികരണങ്ങളും സ്നേഹവും എന്നിലെ അദ്ധ്യാപികയെ തൊട്ടുണർത്തുന്ന തരത്തിലായിരുന്നു . എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ വളരെ ഉല്സാഹത്തോടെ ചെയ്തു. ആദ്യ ക്ലാസ്സിൽ മധ്യകാല ഇന്ത്യ : രാജഭരണ രീതി എന്ന chapterചാപ്റ്റർ ആണ് എടുത്തത്. അതിലെ തന്നെ sulathanate ഭരണരീതി എന്ന് ഭാഗമാണ് ഞാൻ ക്ലാസ്സ്‌ എടുത്തത്. കുട്ടികളെ എല്ലാവരെയും ഭാഗഭാക്കായി ഉള്ള ഒരു അന്തരീക്ഷമാണ് ഞാൻ ക്ലാസ്സിൽ അവലംബിച്ചത്. അതിനു ശേഷം എനിക്ക് പീരീഡ് ഉണ്ടായിരുന്നില്ല. സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ബാക്കി സമയം ഞാൻ കണ്ടെത്തി