Teaching Practice 15/02/2022
ടീച്ചിങ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ച കൂടി പിന്നിട്ടിരിക്കുവാണ്. ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്ന രീതിയിൽ നിന്നും അദ്ധ്യാപിക എന്ന രീതിയിലേക്കുള്ള എന്റെ പരിവർത്തനം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. കൊറോണ മൂലം രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ നടത്തുന്നത്. അത് കൊണ്ട് തന്നെ എല്ലാ ക്ലാസ്സുകൾക്കും എന്നും ക്ലാസ്സ് ഇല്ലാത്തത് പീരീഡുകൾ കുറച്ചു കിട്ടുന്നതിന് കാരണമായി. ആഴ്ചയിൽ രണ്ട് പീരീഡ് മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. ആ പീരീഡുകളിൽ വളരെ മികച്ച പഠനാനുഭവം സൃഷ്ടിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. കുട്ടികളുടെ ഓരോ സംശയങ്ങളും ഊർജസ്വലതയും എന്നിലെ അദ്ധ്യാപകയെ കൂടുതൽ കരുറ്റുക്കതാക്കുന്നു. രണ്ടാമത്തെ ആഴ്‌ച പിന്നിടുമ്പോൾ സ്കൂളിലെ എല്ലാ പ്രവർത്തങ്ങളിലും ഒരു ഭാഗഭാക്കാൻ നമ്മൾക്ക് എല്ലാവർക്കും സാധിച്ചു.
Comments
Post a Comment