20/1/2021
ഓൺലൈൻ ക്ലാസ്സ് രണ്ടാം ദിനം
ഇന്നത്തെ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചത് ജോജു സാർ ആയിരുന്നു. പുതിയതായി ക്ലാസ്സിൽ എത്തിയ കുട്ടികളെ സാർ സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ഫാത്തിമ, നിത്യ എന്നീ കുട്ടികളെ ഇതിലൂടെ അറിയുവാൻ സാധിച്ചു. ഫാത്തിമയുടെ അടിപൊളി പാട്ടും അങ്ങനെ കേൾക്കാൻ സാധിച്ചു. ടെക്നോളജി എന്ന വിഷയമായിരുന്നു സാർ എടുത്തത്. ടെക്നോളജിയുടെ ഗുണങ്ങളും ദോഷങ്ങളും കുട്ടികളുടെ പൂർണ പങ്കാളിത്വത്തോടെ സാർ ചർച്ച നടത്തി. എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുകയും അവരുടെ ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തു. തുടർന്ന് സാർ നമുക്ക് കിടിലൻ കഥയും അതിലൂടെ പല ആശയങ്ങളും പറഞ്ഞു തന്നു. രണ്ടാമത്തെ ക്ലാസ്സ് ജിബി ടീച്ചറിന്റേതായിരുന്നു. കോളേജിൽ എക്സാം നടക്കുന്നത് മൂലം ടീച്ചർ നമുക്കൊരു വർക്ക് തന്നതിന് ശേഷം ക്ലാസ്സ് അവസാനിപ്പിച്ചു. നമ്മളെ ഏറ്റവും സ്വാധീനിച്ച മൂന്ന് ടീച്ചറിനെ പറ്റി എഴുതാനായിരുന്നു ആ വർക്ക്.. ആ വർക്കിലൂടെ എന്റെ ടീച്ചറുമാരെ സ്നേഹത്തോടെ വീണ്ടും സ്മരിക്കാനും അവർ എനിക്ക് തന്ന സ്വപ്നങ്ങളും നിറഞ്ഞ സ്നേഹവുമെല്ലാം മനസിന്റെ കോണിൽ നിന്നും വീണ്ടും ഉണർത്തികൊണ്ടു വരുവാനും എനിക്ക് സാധിച്ചു.
👍
ReplyDelete