22/1/2021
ഓൺലൈൻ ക്ലാസ്സ് നാലാം ദിനം
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ സോഷ്യൽ സയൻസിന്റെ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നു. സോഷ്യൽ സയൻസ് എന്ന വിഷയം പലവിഷയങ്ങളുടെ സമ്മിശ്ര രൂപമാണ്,.ജനങ്ങൾ, സാമ്പത്തിക ഘടകങ്ങൾ, സംസ്‌കാരിക ഘടകങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ എന്നിവയുടെ ആകത്തുകയാണ് സോഷ്യൽ സയൻസ്.
. രണ്ടാമത്തെ ക്ലാസ്സ് physical education ആയിരുന്നു. തോമസ് സാർ ആയിരുന്നു ക്ലാസ്സ് എടുത്തത്. പഠനത്തോടൊപ്പം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ വലുതാണ്. അതുകൊണ്ട് തന്നെ physical education ക്ലാസുകൾ ഓരോ വിദ്യാർത്ഥികൾക്കും ആവശ്യമായ ഘടകം തന്നെയാണ്.
സാർ physical education ക്ലാസ്സിൽ വരുത്താവുന്ന മാറ്റങ്ങളെകുറിച് ഓരോരുത്തരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. തുടർന്ന് യോഗയുടെ ഒരു ചെറിയ ഭാഗം നമുക്ക് കാണിച്ചു തന്നു. പ്രാണായാമം എന്ന രൂപമാണ് പറഞ്ഞു തന്നത്. അടുത്ത ക്ലാസ്സ് കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു.
Piaget's theory യുടെ കൂടുതൽ വിശദാംശങ്ങൾ അതിലൂടെ ടീച്ചർ നമുക്കു പറഞ്ഞു തന്നു. കുട്ടികളുടെ ഓരോ വളർച്ച കാലഘട്ടത്തിലുള്ള പ്രേത്യേകതകളും ആ ക്ലാസ്സിലൂടെ മനസിലാക്കാൻ സാധിച്ചു. കുട്ടികളുടെ വളർച്ചയിലും ബുദ്ധിവികാസത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുന്നതിന് വേണ്ടി ടീച്ചർ നമുക്ക് ഒരു വീഡിയോയും കാണിച്ചു തന്നു...
Comments
Post a Comment