25/01/2021 online class
ഓൺലൈൻ ക്ലാസ്സ് അഞ്ചാം ദിനം
ഇന്നത്തെ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചത് തോമസ് സാർ ആയിരുന്നു. യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും അത് ഏതൊക്കെ സമയത്താണ് ചെയ്യേണ്ടത് എന്നതിനെയും പറ്റിയുമുള്ള വിവരങ്ങൾ സാർ നമുക്ക് പറഞ്ഞു തന്നു. യോഗ ഒരേ സമയം ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കുന്നു. പഠനത്തിൽ ഏകാഗ്രത വർധിപ്പിക്കാനും ഓർമ ശക്തി മെച്ചപ്പെടുത്തുന്നതിനും യോഗ സഹായിക്കുന്നു.
പ്രാണായാമ യോഗ ചെയ്തതിനു ശേഷം അടുത്ത ഘട്ടമായി സാർ പഠിപ്പിച്ചത് ബ്രഹ്മരി പ്രാണായാമമാണ്.
അടുത്ത ക്ലാസ്സ് എടുത്തത് ബിന്ദു ടീച്ചർ ആയിരുന്നു. ടീച്ചർ നമുക്ക് വർക്ക് തന്നു. സാമൂഹ്യ ശാസ്ത്രത്തിനു ഇന്നത്തെ ആധുനിക ലോകത്തിലുള്ള പ്രാധാന്യത്തെകുറിച്ചായിരുന്നു എഴുതാനായിരുന്നു.
Comments
Post a Comment