27/01/2021
ഓൺലൈൻ ക്ലാസ്സിൽ നിന്നും റെഗുലർ ക്ലാസ്സിലേക്ക്....
ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസിനു ശേഷം വീണ്ടും തിയോഫിലസിന്റെ മുറ്റത്തെത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു... ആദ്യത്തെ ക്ലാസ്സ് ബിന്ദു ടീച്ചർ ആയിരുന്നു..സോഷ്യൽ സയൻസ് എന്ന വിഷയത്തിന് ഇന്നത്തെ കാലത്തുള്ള പ്രാധാന്യത്തെക്കുറിചുള്ള ചർച്ച ആയിരുന്നു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.രണ്ടാമത്തെ ക്ലാസ്സ് ജിബി ടീച്ചറുടേതായിരുന്നു.. സൈക്കോളജി എന്ന വാക്കിന്റെ ഉൾഭവവും അതിന്റെ അർത്ഥവും ടീച്ചർ പറഞ്ഞു തന്നു. പ്രധാനമായും മൂന്നു മെന്റൽ ഘടനയാനുള്ളത് ആദ്യത്തേത് id, രണ്ടാമത്തേത് ego, മൂന്നാമത്തേത് super ego.അടുത്ത പീരീഡ് മായ ടീച്ചർ ആയിരുന്നു. ഒരു ടീച്ചറിനു വേണ്ട സവിശേഷതകൾ എന്താണെന്ന് ചർച്ച ചെയ്തു. അടുത്ത പീരീഡ് കൈകാര്യം ചെയ്തത് ജോജു സാർ ആയിരുന്നു.
സാർ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഗ്രൂപ്പ് activities ചെയ്തു. സാങ്കേതിക വിദ്യ അദ്ധ്യാപക വിഭാഗത്തിനുണ്ടാക്കിയ സഹായങ്ങൾ എന്ന് വിഷയമാണ് രണ്ടാം ഗ്രൂപ്പായ നമുക്ക് ലഭിച്ചത്. ഓപ്ഷണൽ വിഭാഗങ്ങൾക്കും ഓരോ വിഷയങ്ങൾ വിഭജിച്ചു നൽകി. അടുത്ത പീരീഡ് പി. റ്റി ആയിരുന്നു. കൊ കൊ എന്ന ഗെയിം പരിചയപ്പെടാൻ സാധിച്ചു.
Comments
Post a Comment