Yoga 28/01/2021

 പുത്തൻ ഉണർവുമായി യോഗ ക്ലാസും ഓർത്തിരിക്കാൻ കുറേ ഓർമ്മകളും... 

 

 ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. യോഗ ക്ലാസ്സിന്റെ ആരംഭവും ഇന്നായിരുന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത യോഗ ക്ലാസ്സിനെക്കുറിച്ചു ആദ്യം പേടിതോന്നിയെങ്കിലും പിന്നെ ക്ലാസ്സിലേക്ക് പ്രവേശിച്ചപ്പോൾ എനിക്കും ചെയ്യാൻ പറ്റും എന്ന വിശ്വാസം എന്നിൽ നിറഞ്ഞു. ശരീരത്തിനും  മനസിനും  ഒരുപോലെ ഊർജം പ്രധാനം ചെയ്യുന്ന പ്രവർത്തിയാണ് യോഗ

. ഇന്നത്തെ ക്ലാസ്സിലൂടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ യോഗ രീതികളുണ്ടെന്നും അത് മനസിലാക്കി വേണം ചെയ്യേണ്ടതെന്നും മനസിലായി. യോഗ ക്ലാസിനു ശേഷം മായ ടീച്ചറിന്റെ ക്ലാസ് ആയിരുന്നു. ടീച്ചർ competency എന്ന ഘടകത്തെക്കുറിച്ച് മനസിലാക്കി തന്നു .ഒരു ടീച്ചർക്ക് ക്ലാസ്സിൽ ഏതൊക്കെ രീതിയിൽ  വിഷയത്തെ അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. 

*lecturing

*Demonstration 

*experimentation

*ICT integrated teaching

Etc. 

അടുത്ത ക്ലാസ്സ്‌ ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ aim, objectives, skill, values, competency എന്നീ ഘടകങ്ങളെ പറ്റി ഇന്ന് നമുക്ക് പറഞ്ഞു തന്നു. തുടർന്ന് കോളേജ് യൂണിയൻ ഏകയാനയുടെ മേൽനോട്ടത്തിൽ റിപ്പബ്ലിക്ക് ദിന പരിപാടികൾ ആരംഭിച്ചു . ഫസ്റ്റ് years ആണ് പരിപാടികൾ അവതരിപ്പിച്ചത്. ആദ്യം മലയാളം ഓപ്ഷനിലെ സുകന്യയുടെ മനോഹരമായ ഹിന്ദി പാട്ടായിരുന്നു. എല്ലാവരുടെയും മനസ് കുളിർക്കുന്നതായിരുന്നു ആ പാട്ട്. ഇംഗ്ലീഷ് ഓപ്ഷന്റെതായിരുന്നു രണ്ടാമത്തെ പരിപാടി. ഇംഗ്ലീഷ് ഓപ്ഷണലിന്റെ ഒത്തൊരുമ വി ളിച്ചോതുന്ന പാട്ടും ഡാൻസും കോർത്തിണക്കിയ മനോഹരമായ ദൃശ്യ വിരുന്ന്.


അടുത്തതായി maths കാരുടെ theme play ആയിരുന്നു. മാത്‍സ്കാരിൽ ഉറങ്ങിക്കിടന്ന അഭിനേതാക്കളെ പുറത്തുകൊണ്ടു വരുന്നതായിരുന്നു ഇന്നത്തെ അവരുടെ മാസ്മരിക പ്രകടനം. ഓരോ വിദ്യാർത്ഥിയും അവരവരുടെ ഭാഗങ്ങൾ വളരെ മികവോടെ അവതരിപ്പിച്ചു. അടുത്തതായി സോഷ്യൽ സയൻസിലെ സുഭാഷിന്റെ  ഗാനം ആയിരുന്നു. ആ ശബ്ദത്തിന്റെ മാധുര്യം എല്ലാവരെയും ആകര്ഷിക്കുന്നതായിരുന്നു..

പഴമയെ തൊട്ടുണർത്തുന്ന നാടൻ പാട്ടുകളുമായിട്ടാണ് സോഷ്യൽ സയൻസ്‌  രംഗ പ്രവേശനം ചെയ്തത്. അടുത്ത പ്രോഗ്രാം physical സയൻസുകാരുടെ ഡാൻസും സോങ്ങും കൂടിചേർന്നുള്ള  ദൃശ്യ വിരുന്നായിരുന്നു. ഇതോടൊപ്പം തന്നെ വീഡിയോയും ഉണ്ടായിരുന്നു. അടുത്തതായി നാച്ചുറൽ സയൻസിന്റെ ദേശഭക്തി ഗാനമായിരുന്നു. പിന്നീട് ജോജു സാർ ഉം മായ ടീച്ചറും പരിപാടികളുടെ അവലോകനം നടത്തി. മായ ടീച്ചറിന്റെ birthday ആഘോഷത്തോടെ ഇന്നത്തെ പരിപാടികൾ അവസാനിച്ചു. ടീച്ചറിനു വേണ്ടി നമ്മളെല്ലാവരും 'കാറ്റാടിത്തണലിൽ ' എന്ന ഗാനവും ആലപിച്ചു. 

     ഇന്നത്തെ ദിവസം തിയോഫിലസിലെ മറക്കാനാവാത്ത ഒരു ദിവസം ആയിരുന്നു. സ്റ്റേജിൽ കയറാനും എല്ലാവരുടെയും പരിപാടികൾ കാണാനും ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാനുമുള്ള അവസരം നമുക്കെല്ലാവർക്കും ലഭിച്ചു.  

Comments

Post a Comment

Popular posts from this blog

തോന്നൽ 🌿