പുതിയ ആശയങ്ങൾ...... ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യ ക്ലാസ്സ് ആൻസി ടീച്ചറിന്റേതായിരുന്നു. Eric-Erickson's Psycho-Social Theory of Development എന്ന ടോപ്പിക്ക് ആണ് ഇന്ന് വിശകലനം ചെയ്തത്. പ്രധാനമായും ഒരു മനുഷ്യന്റെ lifespan 8 സ്റ്റേജ് കളിലൂടെയാണ് കടന്നു പോകുന്നത്. ഈ ഓരോ ഘട്ടത്തിലുമുള്ള പ്രേത്യേകതകൾ ടീച്ചർ നമുക്ക് പറഞ്ഞു തന്നു. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ ആർട്ട് പെർഫോമൻസ് കാണാനുള്ള ഭാഗ്യം നമുക്കുണ്ടായി. സാമൂഹ്യ പ്രശ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നതായിരുന്നു അവരുടെ അവതരണം. എല്ലാവരുടെയും സജീവ പങ്കാളിത്തം കാണാനുണ്ടായിരുന്നു. അടുത്ത വർഷം നമ്മളും ഇതുപോലെയുള്ള പ്രോഗ്രാമിൽ പങ്കെടുക്കും എന്നറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. അടുത്ത പീരീഡ് മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ ഫിലോസോഫിയെക്കുറിച്ചും അതിന്റെ സവിശേഷതകളും പറഞ്ഞു തന്നു. PHILOSOPHY - phileo-affinity or love Sophia - wisdom So, philosophy means love for wisdom അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. ബിന്ദു ടീച്ച...
ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യം ക്ലാസ്സ് എടുത്തത് ജിബി ടീച്ചർ ആയിരുന്നു. സൈക്കോളജിയുടെ nature ആണ് ഇന്ന് ടീച്ചർ പഠിപ്പിച്ചത്. നമ്മുടെ expectation ഉം റിയാലിറ്റിയും എങ്ങനെ ആയിരിക്കുമെന്നുള്ള അറിവ് ടീച്ചർ നമുക്ക് പകർന്നു തന്നു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ ആയിരുന്നു. ഐഡിയലിസത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നമ്മിലേക്ക് എത്തിക്കാൻ ടീച്ചറിനു സാധിച്ചു. അടുത്ത പീരീഡ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ ഇന്ന് നമുക്ക് ചിലവ് നടത്തി. ചായ ഇന്ന് ടീച്ചറിന്റെ വകയായിരുന്നു. അതിനു ശേഷം bloom's taxonomy ടീച്ചർ പഠിപ്പിച്ചു തീർത്തു. ലെസ്സൺ പ്ലാൻ എഴുതുന്ന വിധവും ടീച്ചർ മനസിലാക്കി തന്നു. ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് പീരീഡ് ബെനഡിക്ട് സാറാണ് എടുത്തത്. ഓരോ ജനറേഷൻ വരുമ്പോഴുള്ള മാറ്റങ്ങളും അവരുടെ സവിശേഷതകളും സാർ മനസിലാക്കി തന്നു. അവസാനത്തെ പീരീഡ് ജോജു സാറിന്റേതായിരുന്നു. ഓരോ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കൊണ്ട് ഓരോ കുട്ടികൾ സാർ നൽകിയ ടോപ്പിക്കുകളുടെ അവതരണം നടത്തി. ഓരോ കുട്ടികളും മികച്ച രീതിയിലുള്ള ആശയ വിക്ഷേപണ രീതികളാണ് അവലംബിച്ചത് .
നാം അനുഭവിക്കാത്ത പലരുടെയും ജീവിതം നമുക്ക് കെട്ടുകഥകളായി തോന്നാം..ചിലപ്പോൾ തോന്നാറുണ്ട് ഈ ജീവിതം നമുക്ക് തരുന്ന പാഠങ്ങൾ എന്തെല്ലാമാണെന്ന്?... ജീവിതത്തിൽ പലതരത്തിലുള്ള മുഖംമൂടി അണിയുന്നവരുണ്ട്.. ഒരുപക്ഷെ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അതിനൊരു കാരണം കണ്ടെത്താൻ കഴിയും.... ഒരു പാട് പ്രതിസന്ധികൾ മുന്നിൽ വന്നു നിൽക്കുമ്പോൾ തോന്നാറുണ്ട്! എനിക്ക് മാത്രം എന്തേ ഇത്രയും പ്രേശ്നങ്ങളെന്ന്.. ചുറ്റുമ്മുള്ളവർ സന്തോഷിക്കുമ്പോൾ, ഞാൻ മാത്രം സങ്കടകടലിലാകുമ്പോൾ സ്വഭാവികമായി തോന്നുന്നതാകാം.... പക്ഷെ ഓരോ ജീവിതത്തിലേക്ക് ആഴ്നിറങ്ങുമ്പോൾ നമ്മൾ മനസിലാക്കും നമ്മുടെ ദുഃഖങ്ങൾ വളരെ കുറച്ചു മാത്രം ആണെന്ന്.......
👍🏻
ReplyDelete