ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യം ക്ലാസ്സ് എടുത്തത് ജിബി ടീച്ചർ ആയിരുന്നു. സൈക്കോളജിയുടെ nature ആണ് ഇന്ന് ടീച്ചർ പഠിപ്പിച്ചത്. നമ്മുടെ expectation ഉം റിയാലിറ്റിയും എങ്ങനെ ആയിരിക്കുമെന്നുള്ള അറിവ് ടീച്ചർ നമുക്ക് പകർന്നു തന്നു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ ആയിരുന്നു. ഐഡിയലിസത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നമ്മിലേക്ക് എത്തിക്കാൻ ടീച്ചറിനു സാധിച്ചു. അടുത്ത പീരീഡ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ ഇന്ന് നമുക്ക് ചിലവ് നടത്തി. ചായ ഇന്ന് ടീച്ചറിന്റെ വകയായിരുന്നു. അതിനു ശേഷം bloom's taxonomy ടീച്ചർ പഠിപ്പിച്ചു തീർത്തു. ലെസ്സൺ പ്ലാൻ എഴുതുന്ന വിധവും ടീച്ചർ മനസിലാക്കി തന്നു. ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് പീരീഡ് ബെനഡിക്ട് സാറാണ് എടുത്തത്. ഓരോ ജനറേഷൻ വരുമ്പോഴുള്ള മാറ്റങ്ങളും അവരുടെ സവിശേഷതകളും സാർ മനസിലാക്കി തന്നു. അവസാനത്തെ പീരീഡ് ജോജു സാറിന്റേതായിരുന്നു. ഓരോ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കൊണ്ട് ഓരോ കുട്ടികൾ സാർ നൽകിയ ടോപ്പിക്കുകളുടെ അവതരണം നടത്തി. ഓരോ കുട്ടികളും മികച്ച രീതിയിലുള്ള ആശയ വിക്ഷേപണ രീതികളാണ് അവലംബിച്ചത് .
എന്നും നമ്മളെ പ്രതീക്ഷിച്ചു ഒരാൾ കാത്തിരിപ്പുണ്ടെങ്കിൽ ജീവിതം എത്ര മധുരമാകുമെന്ന് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ മാതാപിതാക്കൾ അങ്ങനെ ആണ്. എന്നാൽ അതിനേക്കാൾ എന്നെ സ്വാധീനിച്ച ഒരു കാത്തിരിപ്പുണ്ട്..അതു എന്റെ വളർത്തു മൃഗമായ പൂച്ചയുടേതാണ്.. കേൾക്കുമ്പോൾ അതിശയോക്തി തോന്നുക സ്വാഭാവികം. എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഘടകങ്ങളിന് ഒന്ന്.. പൂച്ചകൾ ആവശ്യത്തിന് മാത്രമാണ് നമ്മളെ സ്നേഹിക്കുന്നത് എന്നാണ് ഒരു പൊതുവർത്തമാനം.. എന്നാൽ അത് ഒരു പരിധി വരെ ശെരിയാണ്. എന്നാൽ അതിനുമുകളിൽ അവ നമ്മിൽ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. സ്നേഹത്തിന്റെയും കടപ്പാടിന്റെയും ബന്ധത്തിൽ ചാലിച്ച ഒരു വിശ്വാസം. എന്നും ഞാൻ കോളേജിലേക്ക് പോകുന്നേരം ഞാൻ പോകുന്നതും നോക്കി വിഷമിച്ചു ഇരിക്കും.. ഞാൻ കണ്ണിൽ നിന്ന് മറയുന്നത് വരെ. അതെ അത് ഒരു കാത്തിരിപ്പാണ്. ഞാൻ തിരിച്ചു അവിടെ തന്നെ എത്തിച്ചേരുമെന്ന വിശ്വാസം...
പുതിയ ആശയങ്ങൾ...... ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യ ക്ലാസ്സ് ആൻസി ടീച്ചറിന്റേതായിരുന്നു. Eric-Erickson's Psycho-Social Theory of Development എന്ന ടോപ്പിക്ക് ആണ് ഇന്ന് വിശകലനം ചെയ്തത്. പ്രധാനമായും ഒരു മനുഷ്യന്റെ lifespan 8 സ്റ്റേജ് കളിലൂടെയാണ് കടന്നു പോകുന്നത്. ഈ ഓരോ ഘട്ടത്തിലുമുള്ള പ്രേത്യേകതകൾ ടീച്ചർ നമുക്ക് പറഞ്ഞു തന്നു. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ ആർട്ട് പെർഫോമൻസ് കാണാനുള്ള ഭാഗ്യം നമുക്കുണ്ടായി. സാമൂഹ്യ പ്രശ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നതായിരുന്നു അവരുടെ അവതരണം. എല്ലാവരുടെയും സജീവ പങ്കാളിത്തം കാണാനുണ്ടായിരുന്നു. അടുത്ത വർഷം നമ്മളും ഇതുപോലെയുള്ള പ്രോഗ്രാമിൽ പങ്കെടുക്കും എന്നറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. അടുത്ത പീരീഡ് മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ ഫിലോസോഫിയെക്കുറിച്ചും അതിന്റെ സവിശേഷതകളും പറഞ്ഞു തന്നു. PHILOSOPHY - phileo-affinity or love Sophia - wisdom So, philosophy means love for wisdom അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. ബിന്ദു ടീച്ച...
👍🏻
ReplyDelete