2/2/2021
പുതിയ ആശയങ്ങൾ......
ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യ ക്ലാസ്സ് ആൻസി ടീച്ചറിന്റേതായിരുന്നു. Eric-Erickson's Psycho-Social Theory of Development എന്ന ടോപ്പിക്ക് ആണ് ഇന്ന് വിശകലനം ചെയ്തത്. പ്രധാനമായും ഒരു മനുഷ്യന്റെ lifespan 8 സ്റ്റേജ് കളിലൂടെയാണ് കടന്നു പോകുന്നത്. ഈ ഓരോ ഘട്ടത്തിലുമുള്ള പ്രേത്യേകതകൾ ടീച്ചർ നമുക്ക് പറഞ്ഞു തന്നു. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ ആർട്ട് പെർഫോമൻസ് കാണാനുള്ള ഭാഗ്യം നമുക്കുണ്ടായി. സാമൂഹ്യ പ്രശ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നതായിരുന്നു അവരുടെ അവതരണം. എല്ലാവരുടെയും സജീവ പങ്കാളിത്തം കാണാനുണ്ടായിരുന്നു. അടുത്ത വർഷം നമ്മളും ഇതുപോലെയുള്ള പ്രോഗ്രാമിൽ പങ്കെടുക്കും എന്നറിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. അടുത്ത പീരീഡ് മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ ഫിലോസോഫിയെക്കുറിച്ചും അതിന്റെ സവിശേഷതകളും പറഞ്ഞു തന്നു.
PHILOSOPHY - phileo-affinity or love
Sophia - wisdom
So, philosophy means love for wisdom
അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. ബിന്ദു ടീച്ചർ instructional objectives എന്ന വിഷയമാണ് കൈകാര്യം ചെയ്തത്.
The term instructional objectives is introduced by Dr Benjamin S Bloom in his book "Taxomony of Educational Objectives "published in 1956.അടുത്ത പീരീഡ് ജോജു സാറിന്റേതായിരുന്നു. സാർ നമുക്ക് college anthem പഠിപ്പിച്ചു തന്നു. തുടർന്ന് രണ്ട് നല്ല കഥകളും പറഞ്ഞു തന്നു.
Comments
Post a Comment