ഓൺലൈൻ ക്ലാസ്
ഓൺലൈൻ ക്ലാസ്സിലേക്ക് ഒരു ചുവടുമാറ്റം........
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം നമ്മെ എത്തിച്ചത് അറിവിന്റെ പുതിയ തലങ്ങളിലേക്കാണ്.. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഓൺലൈൻ ക്ലാസുകൾ...ക്ലാസ്സിൽ പോകാതെ തന്നെ അറിവുകൾ വീട്ടിലിരുന്നു ലഭിക്കുകയെന്നത്... കൊറോണ കാലത്തു തന്നെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെട്ടതും ഈ ക്ലാസുകൾ തന്നെയായിരുന്നു.
ആദ്യമായി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുന്നതിന്റെ ആകുലതകളും വിഷമതകളും എനിക്കും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം ആൻസി ടീച്ചറിന്റെ ആദ്യക്ലാസ്സിലൂടെ മാറ്റിയെടുക്കാവാൻ എനിക്ക് സാധിച്ചു. . ഓൺലൈൻ ക്ലാസ്സിനെ കുറിച്ചും google മീറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ചും ആധികാരികമായ വിവരങ്ങൾ ടീച്ചർ നമുക്ക് പകർന്നു തന്നു.നമ്മിൽ ഉറങ്ങിക്കിടക്കുന്ന ഹീറോയെ കണ്ടെത്താനുള്ള വഴികാട്ടുകയായിരുന്നു ജോജു സർ. ഓരോരുത്തരിലും ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്താനുള്ള മാർഗദർശനമായി സർ ന്റെ പ്രസന്റേഷൻ.മൂന്നാമത്തെ ക്ലാസ്സ് ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ സോഷ്യൽ സയൻസിനു മറ്റ് സബ്ജെക്റ്റുമായിട്ടുള്ള വിവരങ്ങൾ പറഞ്ഞു തന്നു.
ആദ്യത്തെ ഓൺലൈൻ ക്ലാസ്സ് എനിക്ക് ധാരാളം അറിവുകൾ പകർന്നു തരുന്നതായിരുന്നു . ഓൺലൈൻ ക്ലാസിനെ കുറിച് എനിക്കുണ്ടായിരുന്ന എല്ലാ പേടിയും ഈ മൂന്ന് പീരിയഡ് കളിലൂടെ ഞാൻ മാറ്റിയെടുത്തു.
💚
ReplyDelete👍🏻
ReplyDelete