അധ്യാപനത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്
![]() |
first day at mar theophilus college |
എന്നോടു എല്ലാരും ചോദിക്കാറുണ്ട് SSLC ക് നല്ല മാർക്ക് വാങ്ങിട്ടും എന്തിനാണ് Humanities എടുത്തത് ചേച്ചി ഡോക്ടർ അയിട്ടും അനിയത്തി എന്ത് കൊണ്ട് ഡോക്ടർ ആയില്ല ഡിഗ്രി കഴിഞ്ഞിട്ട് എന്താ PG ക് പോകാത്തത്
ഞാൻ ഈ ചോദ്യങ്ങൾക്ക് ഒക്കെ നൽകുന്ന ഉത്തരം ആണ് മാർ തിയോഫിലസിലെ എന്ടെ ക്ലാസുകൾ... ഇത് എന്ടെ ഒന്നാം ക്ലാസ് മുതൽ ഉള്ള സ്വപ്നത്തിന്ടെ പൂർണതയാണ്....അജ്ഞതയുടെ ഇരുട്ടിൽ നിന്ന് അറിവിന്ടെ വെളിച്ചത്തിലേക്ക് ്എന്നെ നയിച്ച വിമല ടീച്ചറോടുള്ള കടപ്പാട് ആകാം...
ഹൈസ്കൂളിൽ സോഷ്യൽ സയൻസിന്ടെ അറിവും ജീവിതപാഠവും പകർന്ന് നൽകിയ കുട്ടിയമ്മ ടീച്ചറിനോടുള്ള ബഹുമാനം ആയിരിക്കാം.... ഇവരുടെയെല്ലാം ആത്മാർത്തതയുടേയും സ്നേഹത്തിന്ടേയും പ്രാർത്ഥനയുടേയും ആകെത്തുകയാണ് ഇന്നു കാണുന്ന ഞാൻ....
Orientation ക്ലാസിൽ അധ്യാപകർ പകർന്നു നൽകിയ ആത്മ വിശ്വാസവും പോസിറ്റീവ് എനർജിയും ആത്മധൈര്യവും എന്നിൽ ഒരു നല്ല അധ്യാപിക
ആകാൻ കഴിയുമെന്ന പ്രതീക്ഷ എന്നിൽ ഉണർത്തി... വീട്ടിൽ നിന്ന് ആദ്യമായി മാറി നിന്ന ദിവസങ്ങളിലെ ഏകാന്തതയും വേർപാടിന്ടെ വേദനയും അനുഭവിച്ച എനിക്ക് ഈ കലാലയത്തിലെ അധ്യാപകർ നൽകിയ സ്നേഹവും വാക്കുകളും എന്നിൽ മുന്നോട്ടുള്ള അധ്യാപക ജീവിതത്തിലെ കെടാവിളക്കായി ജ്വലിച്ചു നിൽക്കും.....
All the best
ReplyDeleteഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteBest wishes dear
ReplyDeleteAll the best dear
ReplyDeleteവളരെ നല്ല വീക്ഷണം ഉള്ള ഒരു അദ്ധ്യാപിക ആയി തീരട്ടെ 🌹
ReplyDeleteAll the best
ReplyDelete