Capacity Development 1/2/2021

 പുതിയ പ്രതീക്ഷകൾ...    

                          ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യം ഓറിയന്റഷൻ ക്ലാസ്സ്‌ ആയിരുന്നു. ജോബി സാർ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. ആദ്യം ഒരു ഗെയിം ആണ് കളിച്ചത്.


എല്ലാവരുടെയും പേര് പഠിക്കുന്നതിന് ഇത് സഹായകമായി .സാർ  പറഞ്ഞതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഈ  വാക്യങ്ങൾ ആയിരുന്നു തെറ്റു ചെയ്താൽ സോറി പറയുക നന്മ കണ്ടാൽ നല്ലതു പറയുക. ഓരോരുത്തരുടെയും നാമങ്ങൾക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട് അതുകൊണ്ട് തന്നെ ഓരോരുത്തരെ അഭിസംബോധന ചെയ്യുമ്പോഴും അവരുടെ പേര് വിളിച് ബഹുമാനിക്കുക

. എടാ, എടീ എന്നീ പ്രയോഗങ്ങൾ പരമാവധി ഉപേക്ഷിക്കണം.  ടീച്ചർ ക്ലാസ്സിൽ എങ്ങനെ ആയിരിക്കണം എന്നുള്ളതിനുള്ള ഒരു ഏകദേശ ചിത്രം നമ്മുടെയെല്ലാവരുടെയും മനസ്സിൽ വരച്ചെടുക്കാൻ സാറിന്റെ ക്ലാസിനു സാധിച്ചു. നമ്മൾ എപ്പോഴും സത്യസന്ധരായിരിക്കണം. മോശം കാര്യം ആരു പറഞ്ഞാലും അത് പറയരുത് എന്ന് പറയാനുള്ള കരുത്ത് നമ്മൾ നേടണം. സാറിന്റെ ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഞാൻ എന്റെ ജീവിതത്തിൽ കൊണ്ടുവരേണ്ടതും മാറ്റേണ്ടതുമായ പല കാര്യങ്ങളും സാറിന്റെ ക്ലാസ്സ്‌ കൊണ്ടു മനസിലായി. 12.30ഓടെ ക്ലാസ്സ്‌ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പീരീഡ് മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ സെമിനാർ എടുക്കേണ്ട വിഷയങ്ങൾ ഓരോ ഓപ്ഷണൽ ക്ലാസ്സിനായി കൊടുത്തു. നമുക്ക് കിട്ടിയത്  ഇന്ത്യൻ സമൂഹത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്ന വിഷയം ആയിരുന്നു. തുടർന്ന് വിദ്യാഭാസത്തിന്റെ ധർമങ്ങൾ എന്ന ടോപ്പിക്ക് ആണ് ടീച്ചർ എടുത്തത്. പിന്നീട് formal education, non formal education, informal education എന്നീ വിദ്യാഭാസ രീതികളുടെ വ്യതാസങ്ങൾ മനസിലാക്കിത്തന്നു. ഈ ടോപിക്കോടെ മായ ടീച്ചറിന്റെ ഒന്നാമത്തെ ചാപ്റ്റർ അവസാനിച്ചു. അടുത്ത ക്ലാസ്സെടുത്തത് ജോജു സാർ ആയിരുന്നു. Software technology, hardware technology, എന്നിവയുടെ വ്യതാസങ്ങൾ സാർ പറഞ്ഞു തന്നു. അടുത്ത പീരീഡ് പി. റ്റി ആയിരുന്നു. കോഴിയും കുറുക്കനും എന്ന ഗെയിം ആയിരുന്നു ഇന്ന് കളിച്ചത്. എല്ലാവരും ഈ കളി നല്ലത് പോലെ ആസ്വദിച്ചു. 

Comments

Popular posts from this blog

തോന്നൽ 🌿