18/02/2021
കുതിരയെ എങ്ങനെ വെള്ളം കുടിപ്പിക്കാം?..
ഇന്ന് കോളേജിൽ എത്തിയപ്പോൾ തന്നെ എല്ലാവരും നല്ല തിരക്കിലായിരുന്നു, അതിനു കാരണമുണ്ട് NCTE യുടെ ആഗമനം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.. അതുകൊണ്ട് തന്നെ ക്ലാസ്സുകളുടെ ഭംഗി വർധിപ്പിക്കുന്നതിനായി ടീച്ചർമാരും കുട്ടികളും നന്നായി പരിശ്രെമിക്കുന്നുണ്ട്. മനസിനും ശരീരത്തിനും ഒരുപോലെ ശക്തി പകരുന്ന യോഗ ക്ലാസ്സായിരുന്നു ആദ്യം. കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് ഇന്ന് നമ്മൾ ചെയ്തത്. മുൻപ് പഠിച്ച യോഗ രീതികളും വീണ്ടും ചെയ്തു നോക്കി. തുടർന്ന് മായ ടീച്ചർ റിയലിസം എന്ന പുതിയ പാഠഭാഗമാണ് ഇന്ന് ചർച്ച ചെയ്തത്. തുടർന്ന് ആൻസി ടീച്ചർ vygotsky യുടെയും nomchomsky യുടെ തിയറി യും പഠിപ്പിച്ചു.. സൈക്കോളജിയുടെ അർത്ഥവും വിവിധ തരം ചിന്തരീതികളെയും പറ്റിയാണ് അർച്ചന ടീച്ചർ പഠിപ്പിച്ചത്. ടീച്ചരുടെ ആദ്യത്തെ ക്ലാസ്സായിരുന്നു നമുക്ക്. സൈക്കോളജിയുടെ scope analyse ചെയ്തുകൊണ്ടിരുന്ന ജിബി ടീച്ചർ learning process ആണ് ഇന്ന് ചർച്ച ചെയ്തത്. ഒരു കുട്ടിയെ എങ്ങനെ വിദ്യാഭാസത്തിലേക്ക് എത്തിക്കുമെന്ന ചിന്ത നമ്മുടെ ക്ലാസ്സിനെ പല ചിന്താ ധാരകളിലേക്ക് കൊണ്ടെത്തിച്ചു. അതിനു ഉദാഹരണമായി ടീച്ചർ എടുത്തത് ഒരു കുതിരയെയാണ്. ഒരു കുതിരയെ എങ്ങനെ വെള്ളം കുടിപ്പികാം (കുതിര വെള്ളം കുടിക്കുന്നില്ല )എന്ന ചോദ്യത്തിന് പല തരം ആശങ്ങളാണ് ഉരുത്തിരിഞ്ഞു വന്നത്. അതിലെ ഏറെ വേറിട്ട ചിന്താരീതിയാണ് ആൽബിൻ അച്ഛനുണ്ടായിരുന്നത്. കുതിരയെ മുളക് കൊടുത്ത് വെള്ളം കുടിപ്പിക്കും എന്നതായിരുന്നു ആശയം. 🤭. അടുത്ത പീരീഡ് ലൈബ്രറി ആയിരുന്നു. ബിന്ദു ടീച്ചർ ലെസ്സൺ പ്ലാൻ എഴുതുന്ന വിധം പറഞ്ഞു തന്നു.ക്ലബ് രൂപീകരണം ആയിരുന്നു അവസാനം ഞാൻ ചേർന്നത് പ്ലാനിംഗ് ഫോറതിലായിരുന്നു.
Comments
Post a Comment