ഓളം 2021
സോഷ്യൽ സയൻസിന്റെ ഓളം.....
ഇന്ന് വളരെ സന്തോഷത്തോടെയും കുറച്ചു ആകുലതകളോട് കൂടിയുമാണ് ക്ലാസ്സിലെത്തിയത്. കാരണം ഇന്നാണ് നമ്മുടെ സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിന്റെ ടാലെന്റ്റ് ഹണ്ട് പ്രോഗ്രാം. എല്ലാവരും വലിയ സമ്മർദ്ദത്തിലായിരുന്നു. എല്ലാ ഡിപ്പാർട്മെന്റിന്റെയും അടിപൊളി പരിപാടികൾക്ക് ശേഷം എന്തെങ്കിലും പ്രേത്യേകത നമുക്കുണ്ടാകണമെന്ന് എല്ലാവർക്കും നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിനൊക്കെയുള്ള മുന്നൊരുക്കങ്ങളോടെയാണ് എല്ലാവരും എത്തിയത്.
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ജിബി ടീച്ചറിന്റേതായിരുന്നു. ടീച്ചർ ആദ്യം തന്നെ എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ചു. അതിനു ശേഷം ഒരു ടീച്ചറിനു വേണ്ട competency യെ കുറിച്ച് ക്ലാസ്സ് എടുത്തു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ ആയിരുന്നു. Naturalism എന്ന വിഷയമായിരുന്നു ഇന്ന് ചർച്ച ചെയ്തത്. അതിനു ശേഷമുള്ള പീരീഡ് ഓപ്ഷണലായിരുന്നു. ആ പീരീഡ് നമുക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി ടീച്ചർ തന്നു. ടീച്ചർ നമുക്ക് ചായയും പലഹാരവും വാങ്ങിത്തന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ആദ്യ പ്രോഗ്രാം മലയാളം ഓപ്ഷനലി ന്റേതായിരുന്നു. അവരുടേത് നല്ല എനർജി പാക്ക് പ്രോഗ്രാം ആയിരുന്നു. അടുത്ത പ്രോഗ്രാം നമ്മുടേതായിരുന്നു. ഓളം എന്നായിരുന്നു നമ്മൾ നൽകിയ പേര്. ആദ്യം റോഷ്‌നയുടെയും ആൽബിൻ അച്ഛന്റെയും ചട്ടയും മുണ്ടും അടുത്തുള്ള രംഗപ്രവേശനം എല്ലാവരെയും ഞെട്ടിച്ചു. തുടർന്ന് അവരുടെ പഴയകാല ബി എഡ് കാലത്തേക്കുള്ള ഓര്മകളിലേക്കുള്ള തിരിഞ്ഞുനോട്ടമെന്ന നിലയിലാണ് നമ്മുടെ പ്രോഗ്രാം മുന്നോട്ടു പോയത്. ആദ്യം ഒരു പൂജ ഡാൻസ് ആയിരുന്നു. അടുത്തത് സുഭാഷിന്റെ മനോഹരമായ ഗാനമായിരുന്നു. സർക്കാരുകളുടെ അമിതമായ പണവിനിയോഗവും കോർപ്പറേറ്റ് ഭീമന്മാരെ താങ്ങിയുള്ള രീതിയും കർഷകരുടെ അവകാശങ്ങൾക്കെതിരെയുള്ള മുഖം തിരിപ്പും വ്യക്തമാക്കുന്ന ഒരു നാടകത്തോടെയാണ് അടുത്ത പ്രോഗ്രാം തുടങ്ങിയത്. അതിനു ശേഷം മേഘയുടെ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമായിരുന്നു. തുടർന്ന് രണ്ട് കിടിലം ഗ്രൂപ്പ് ഡാൻസും ഉണ്ടായിരുന്നു. അതോടു കൂടി സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിന്റെ ഓളം പരിപാടിക്ക് തിരശീല വീണു.
Comments
Post a Comment