22/02/2021

 


ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. 80/20 എന്ന പ്രിൻസിപ്പലാണ് ജിബി ടീച്ചർ നമുക്കിന്ന് പരിചയപ്പെടുത്തിയത്. നാമൊരു കാര്യം മനസിലുറപ്പിച്ചാൽ അത് പൂർത്തീകരിക്കാൻ കഠിനപ്രയത്‌നം അത്യന്താപേക്ഷിതമാണ്.. ഒരു പക്ഷെ ആ പ്രയത്‌നം ഫലം കണ്ടില്ലെന്നും വരാം. പക്ഷെ വേറൊരു അവസരത്തിൽ നമുക്ക് അതിനു നല്ല വിജയം നേടാൻ സാധിക്കും. എന്തു ലഭിച്ചു എന്നതല്ല അത് നേടാൻ വേണ്ടി എന്തു ചെയ്തു എന്നതാണ് കാര്യം..... പിന്നീട് ടീച്ചർ learning environment  എന്ന ടോപ്പിക്ക് വിശകലനം ചെയ്തു. Idealism വും naturalism വും ഇന്ന് testpaper ഇടുമെന്നു പറഞ്ഞത് കൊണ്ടു തന്നെ നല്ലതു പോലെ prepare ചെയ്താണ് മായ ടീച്ചറിന്റെ ക്ലാസ്സിൽ എത്തിയത്. പക്ഷെ ടീച്ചർ testpaper മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെച്ചു. താമസിച്ചു അഡ്മിഷൻ എടുത്തവരെകൂടി പരിഗണിച്ചാണ് ടീച്ചർ ഈ തീരുമാനം എടുത്തത്. തുടർന്ന് റിയലിസം എന്ന ഫിലോസോഫിക്കൽ സ്കൂളിന്റെ ആശയങ്ങൾ ടീച്ചർ നമുക്ക് പകർന്നു തന്നു. അടുത്ത പീരീഡ് ഓപ്ഷണലായിരുന്നു. ലെസ്സൺ പ്ലാൻ എഴുതുന്ന വിധം ടീച്ചർ പറഞ്ഞു തന്നു. ഉച്ചയ്ക്ക് ശേഷമുള്ള പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ആശയവിനിമയം എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്. വിവിധ തരം ആശയവിനിമയ രീതികളും അവയുടെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്തു. അതിനു ശേഷം kohleberg theory ഓഫ് moral development ടീച്ചർ എഴുതിപ്പിച്ചു കുറച്ചു പോയ്ന്റ്സ് ഒക്കെ ഞാൻ മറന്നു പോയി. എന്നാലും ഒരുവിധം നല്ലതു പോലെ എഴുതാൻ സാധിച്ചു.. അതിന് ശേഷം ജോജു സാർ ആയിരുന്നു സാർ നമുക്ക് ഒരു നല്ല കഥ പറഞ്ഞുതന്നു. ശേഷം ടീച്ചിങ് എയ്ഡ്‌സിനെപ്പറ്റി സാർ ക്ലാസ്സ്‌ എടുത്തു. 

Comments

Popular posts from this blog

തോന്നൽ 🌿