24/02/2021
ഇന്നലെ ബസ് പണിമുടക്ക് ആയതുകൊണ്ട് ക്ലാസ്സിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോളേജിൽ എത്തിയപ്പോൾ എന്തൊക്കെയോ മാറ്റം പോലെ തോന്നി. ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ബെനഡിക്ട് സാറിന്റേതായിരുന്നു. മൈക്രോ ടീച്ചിങ്ങിനെ പറ്റിയും മാക്രോ ടീച്ചിങ്ങിനെപ്പറ്റിയുമാണ് ക്ലാസ്സ്. പിന്നെ ഒരു ക്ലാസ്സിലെ അദ്ധ്യാപികയ്ക്ക് വേണ്ട നൈപുണ്യങ്ങളെപറ്റിയും സാർ നമുക്ക് പറഞ്ഞു തന്നു. കുട്ടികളുടെ മനസ് ഒന്നും എഴുതാത്ത സ്ലേറ്റ് പോലെ ശുദ്ധമാക്കിയിട്ട് വേണം ക്ലാസ്സ് എടുത്തു തുടങ്ങാൻ.. തുടർന്ന് ജിബി ടീച്ചർ സൈക്കോളജിയുടെ മറ്റു ഘടകങ്ങളെ പറ്റി പറഞ്ഞു തന്നു. ചാർളി ചാപ്ലിന്റെ കഥയും വളരെ മനോഹരമായി ടീച്ചർ അവതരിപ്പിച്ചു. ഒരാൾ സങ്കടപ്പെട്ടിരുന്നാൽ ആശ്വസിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ജീവിതത്തിൽ നിന്നും മാറി വേറൊരു ലോകത്തിലേക്ക് മനസ് മാറാൻ അധിക സമയം വേണ്ട. അങ്ങനെ ആർക്കും വരുത്തരുതേ എന്നുള്ള ബോധം എല്ലാവർക്കും ഉണ്ടാകണം. തുടർന്ന് ആൻസി ടീച്ചർ കമ്മ്യൂണിക്കേഷന്റെ ബാക്കി ഭാഗങ്ങൾ പഠിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മായ ടീച്ചർ pragamatism എന്ന പാഠഭാഗമാണ് നമുക്ക് പകർന്നു തന്നത്. നമ്മുടെ മനസ് വായിച്ചെന്നോണം ടീച്ചർ നമുക്ക് ഒരു താരാട്ട് പാട്ട് പാടി തന്നു. നമ്മുടെ ഉറക്കമെല്ലാം പോയെന്ന് മനസിലാക്കിയ ടീച്ചർ പാഠഭാഗത്തേയ്ക്ക് കടന്നു. അടുത്ത പീരീഡ് വീണ്ടു ആൻസി ടീച്ചറുടേതായിരുന്നു. ടീച്ചർ ഫിലോസഫിയിലെ ഫ്രോബെൽ എന്ന തത്വചിന്തകന്റെ ആശയങ്ങൾ പഠിപ്പിച്ചു തന്നു. മുൻപ് പഠിപ്പിച്ച കാര്യങ്ങളുടെ ഒരു റിവിഷനും ടീച്ചർ നടത്തി. അവസാനത്തെ പീരീഡ് ജോജു സാർ ആയിരുന്നു. ടീച്ചിങ്‌സ് എയ്ഡ്സിനെ പറ്റിയാണ് സാർ ക്ലാസ്സ് എടുത്തത്. കൃത്യം നാലു മണിയോടെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment