17/03/2021

 ഇന്ന് നമ്മുടെ സീനിയർസിന് കമ്മീഷൻ ആയിരുന്നു. കമ്മീഷന് മുമ്പിൽ ക്ലാസ്സ്‌ എടുക്കണമായിരുന്നു. കുട്ടികളായി ജൂനിയർ കുട്ടികളാണ് ഇരുന്നത്. 6 പേരാണ് ഇന്ന്‌ ക്ലാസ് എടുത്തത്. എങ്ങനെ ഒരു ക്ലാസ്സ് കൈകാര്യം ചെയ്യണമെന്ന് ആ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു. പല തരത്തിലുള്ള ആക്ടിവിറ്റീകളും സ്കില്ലുകളും  അവർ ഉപയോഗിച്ചു. എത്ര മനോഹരമായാണ് ഒരു ക്ലാസ് കൈകാര്യം ചെയ്യേണ്ടത് എന്ന് അവർ മനസ്സിലാക്കി തന്നു. ഓരോ കുട്ടികളിലും  ഉറങ്ങിക്കിടക്കുന്ന അധ്യാപന ത്തിന്റെ കഴിവുകൾ അവർ പുറത്തുകൊണ്ടുവന്നു. അവരുടെ ക്ലാസ്സിലൂടെ എന്നിലെ കുറവുകൾ കണ്ടെത്താനും എന്റെ അധ്യാപന  രീതിയിൽ മാറ്റം വരുത്തുവാനും സാധിക്കും. 12. 30ആയതോടെ അവരുടെ ക്ലാസുകൾ അവസാനിച്ചു. തുടർന്ന് അവർക്ക് വൈവ ഉണ്ടായിരുന്നു. അതിനുശേഷം നമുക്ക് ക്ലാസെടുത്തത് മായ ടീച്ചർ ആയിരുന്നു.. ജീവിതത്തിൽ വിജയം നേടുന്നതിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ്  ചെയ്യേണ്ടത് എന്ന് ടീച്ചർ പഠിപ്പിച്ചു തന്നു.


നമ്മുടെ സമൂഹത്തിൽ പല തരത്തിലുള്ള ആൾക്കാരുണ്ട്. ഒന്ന് കൊടുക്കുന്നവരും ഒന്ന് വാങ്ങുന്നവരും. നമ്മൾ ഒരു സഹായം ചെയ്യുമ്പോൾ അവരുടെ സാമ്പത്തിക സ്ഥിതിയോ അവരുടെ കഴിവുകളോ നോക്കിയിട്ട് ആകരുത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വേണം നമ്മൾ ഒരാൾക്ക് സഹായം നൽകാൻ. അടുത്ത ക്ലാസ്സ് കൈകാര്യം ചെയ്തത് ജിബി ടീച്ചറായിരുന്നു. ടീച്ചർ നമുക്ക് ഒരു ചെറിയ ഗെയിം തന്നു. 

Comments

Popular posts from this blog

തോന്നൽ 🌿