18/03/2021
ഇന്നത്തെ ക്ലാസുകൾ ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു. സീനിയേഴ്സിന്റെ ക്ലാസ്സുകൾ ആയിരുന്നു ഇന്നും. കമ്മീഷനു മുൻപിൽ വളരെ മനോഹരമാ
യും വ്യക്തതയോടെയും ക്ലാസ്സുകൾ എടുക്കാൻ അവർക്ക് സാധിച്ചു. പലതരത്തിലുള്ള എയ്ഡ്സും ചാർട്ടുകളും ആക്ടിവിറ്റികളും അവർ അതിനായി സ്വീകരിച്ചിരുന്നു. അവരുടെ ക്ലാസ്സുകളിൽ നിന്നും പലതരത്തിലുള്ള അറിവുകൾ നമുക്ക് ലഭിച്ചു. ഇന്ന് ഏഴുപേരാണ് ക്ലാസെടുത്തത്. വ്യത്യസ്ത രീതിയിലുള്ള അവതരണമാണ് അവർ ഓരോരുത്തരും സ്വീകരിച്ചിരുന്നത്. 12.45 ഓടെ ക്ലാസുകൾ അവസാനിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ജോജു സാറാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഇന്ന് ഞാൻ നാച്ചുറൽ സയൻസ് കാരുടെ സെമിനാർ പ്രെസന്റ്റേഷൻ ആയിരുന്നു. പാർവതിയും ശ്രുതിയും ആയിരുന്നു ഇന്ന് ക്ലാസ്സുകൾ എടുത്തത്. ഇ ലേണിങിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് അവർ ചർച്ച ചെയ്യുന്നത്. വളരെ മനോഹരമായാണ് സെമിനാർ അവതരിപ്പിച്ചത്.
👍
ReplyDelete✌👌
ReplyDelete