24/03/2021
നിസർഗ്ഗ - രൂപീകരണം യൂണിയൻ day 😍ആർട്സ് ക്ലബ് ഉൽഘാടനം 🤩🤩
തെയോഫിലസ് കോളേജ് വീണ്ടും കുട്ടികളുടെ ഉല്സാഹത്തിമിർപ്പിൽ കുളിരുകൊണ്ട ദിവസം. ഡാൻസും പാട്ടും അഭിനയവുമായി ഉത്സവം തന്നെയായിരുന്നു ഇന്ന് .കൃത്യം 9.30 തന്നെ വിശിടാതിഥികൾ എത്തിചേർന്നു. ആദ്യമായി കോളേജ് ചെയർമാൻ അധ്യക്ഷത വഹിച്ചു. തുടർന്ന് കേരള ഹയർ എഡ്യൂക്കേഷൻ കൌൺസിൽ ചെയർമാൻ dr. രാജൻ വർഗീസ് ഉൽഘാടന കർത്തവ്യം നിർവഹിച്ചു. തുടർന്നു നല്ലൊരു പ്രസംഗവും നടത്തി.
ഒരു സമൂഹത്തിൽ വിദ്യാഭാസത്തിന്റെ പ്രാധാന്യവും കേരളത്തിലെ വിദ്യാഭാസ മേഖലയുടെ പ്രേത്യേകതയും സാർ വിശദീകരിച്ചു. മാനവവികസന സൂചികയിൽ കേരളം മുന്നിലെത്തുന്നത്തിനുള്ള കാരണവും വിദ്യാഭ്യാസമാണെന്ന് സാർ പറഞ്ഞു. കലാലയം മുഴുവനായി ഉപയോഗിക്കാനുള്ള മാർഗങ്ങളും സാറിന്റെ വാക്കിലൂടെ മനസിലാക്കാൻ സാധിച്ചു.പിന്നീട് യൂണിയൻ മെമ്പേഴ്സും മുഖ്യ അഥിതികളും യൂണിയൻ ഉൽഘാടനം ചെയ്തു. ആർട്സ് ക്ലബ് ഉൽഘാടനം ചെയ്യാനെത്തിയ സിനി അര്ടിസ്റ്റ് ആയ നയനയുടെ ഒരു കുഞ്ഞു പ്രസംഗവും ഉഗ്രൻ ഡാൻസുമുണ്ടായിരുന്നു. എല്ലാവരെയും സ്റ്റേജിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള ഗംഭീര ഡാൻസായിരുന്നു.അടുത്തതായി ഒരു പൂജ ഡാൻസ് ആയിരുന്നു. ചടുലതയോടെയും കൃത്യതയോടെയുമുള്ള മനോഹര ദൃശ്യവിരുന്നാണ് അവർ ഒരുക്കിയത്. പിന്നീട് സീനിയർസിന്റെ സ്റ്റേജ് ഇളക്കിമറിക്കുന്ന തരത്തിലുള്ള ഡാൻസ് ആയിരുന്നു. അടുത്തതായി നമ്മുടെ കോളേജിന്റെ ബാൻഡായ theolaya യുടെ ഗാനം ആയിരുന്നു. ഒരു ഇൻസ്റ്റ്‌മെന്റും ഉപയോഗിക്കാതെ ശബ്ദം സൃഷ്ട്ടിക്കുന്ന അത്ഭുതവിദ്യക്കാണ് ഇന്ന് ഞാൻ സാക്ഷ്യം വഹിച്ചത്. എല്ലാവരുടെയും കൂട്ടായ ഉദ്യമ ത്തിന്റെ ഫലമാണ് അവരുടെ ബാൻഡിന്റെ വിജയം. ഉച്ചയ്ക്ക് ശേഷം ഡബ്‌സ്മാഷായിരുന്നു. എല്ലാ ഡിപ്പാർട്മെന്റിന്റെയും അവതരണം പ്രശംസനീയം തന്നെയായിരുന്നു. എനിക്കും അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞു. Physical സയൻസ് ഡിപ്പാർട്മെന്റിനാണു ഫസ്റ്റ് പ്രൈസ് ലഭിച്ചത്. കൊട്ടികലാശത്തോടെ ഇന്നത്തെ പരിപാടികൾക്ക് കർട്ടൻ വീണു, പുതിയ തുടകത്തിക്കാനായി 🍁
😍
ReplyDelete