25/03/2021
ഇന്നത്തെ ക്ലാസുകൾ ആരംഭിച്ചത് മായ ടീച്ചറായിരുന്നു. ഇംഗ്ലീഷ് ഓപ്ഷണലുകാരുടെ സെമിനാർ ആയിരുന്നു. ഇന്ത്യൻ കലകൾ, വിദ്യാഭാസ ചരിത്രം എന്നിവയായിരുന്നു വിഷയങ്ങൾ. അതിനിടയിൽ ക്ലാസ്സിന്റെ ഗതി മറ്റൊരു തലത്തിലേക്ക് എത്തിച്ചേർന്നു. പണ്ടുകാലത് സ്ത്രീകളെ ദൈവങ്ങളായി ചിത്രീകരിച്ചിരുന്നു എന്ന ഒരു വാക്ക് പിന്നെ തുറന്ന ചർച്ചയ്ക്ക് വഴിയൊരുക്കി. സുഭാഷും ഗായത്രിയും ആൽബിനുമെല്ലാം തങ്ങളുടെ ആശയങ്ങൾ പങ്കു വെച്ചു. തുടർന്ന് ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. ക്ലാസ്സ് ഇൻസ്ട്രക്ഷനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ചർച്ച ചെയ്തത്. ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ പീരീഡ് ആയിരുന്നു. നാച്ചുറൽ സയൻസുകാരുടെ സെമിനാർ ആയിരുന്നു. അവർ വളരെ തന്മയത്വത്തോടെ അവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു. അതിനു ശേഷം ആർട്ട്‌സ് ഫെസ്റ്റിനായി കുട്ടികളെ നാലു ഗ്രൂപ്പായി തിരിച്ചു. ഞാൻ ഒന്നാം ഗ്രൂപ്പിൽ ആയിരുന്നു. എന്റെ ക്ലാസ്സിലെ ആതിരയും രേഷ്മയും എന്നോടൊപ്പം ഈ ഗ്രൂപിലുണ്ട്. ഒന്നാം ഗ്രൂപ്പിന്റെ ക്യാപ്റ്റനായി അനുഷയെയും വൈസ് ക്യാപ്റ്റനായി രേഷ്മയേയും തിരഞ്ഞെടുത്തു.ഇനി ഒന്നാം ഗ്രൂപ്പിന്റെ കല രംഗത്തെ ചുവടുകൾക്കായി കാത്തിരിക്കാം
Comments
Post a Comment