3/03/2021
ഇന്ന് ബി എഡ്കാരുടെ ആദ്യത്തെ അസംബ്ലി ആയിരുന്നു. ഇംഗ്ലീഷിനായിരുന്നു അസംബ്ലി നടത്താനുള്ള അവസരം ലഭിച്ചത്. വളരെ ചിട്ടയോടെയും ലളിതവുമായിട്ടാണ് അവതരണം. ആനുകാലിക വാർത്തകളും ക്യാമ്പസ് വാർത്തകളും ശുഭചിന്തയും ഉൾപ്പെടുന്നതായിരുന്നു. അവരുടെ അസംബ്ലി. ആദ്യത്തെ പീരീഡ് ഓപ്ഷണലായിരുന്നു. ടീച്ചർ ബോധനശാസ്‌ത്രത്തെപറ്റിയാണ് ക്ലാസ്സെടുത്തത്. രണ്ടാമത്തെ പീരീഡ് ആൻസി ടീച്ചർ ഫ്രോബെൽ എന്ന തത്വചിന്തകന്റെ കിൻഡർഗാർട്ടൻ പഠന രീതിയെകുറിച്ചാണ് പഠിപ്പിച്ചത്. തുടർന്ന് മായ ടീച്ചർ പ്രാഗ്മാറ്റിസത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പകർന്നു തന്നു. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ ക്ലാസ്സ് ജോജു സാറാണ് കൈകാര്യം ചെയ്തത്. Visual aids എന്ന ടോപിക്കാണ് വിശകലനം ചെയ്തത്. തുടർന്നുള്ള പീരീഡ് ആൻസി ടീച്ചർ വന്നു. പക്ഷെ കുട്ടികളെല്ലാവരും ക്ഷീണാവസ്ഥയിലായിരുന്നു. അത് മനസിലാക്കിയെന്നവണ്ണം ടീച്ചർ സുഭാഷിനെക്കൊണ്ട് ഒരു മനോഹരമായ ഗാനം ആലപിപ്പിച്ചു. അതിനു ശേഷം ടീച്ചർ പാഠഭാഗത്തേയ്ക്ക് കടന്നു. ലാസ്റ്റ് പീരീഡ് physical എഡ്യൂക്കേഷൻ ആയിരുന്നു. നമ്മുടെ ഉയരവും തൂക്കവും എടുത്ത ശേഷം BMI കണ്ടുപിടിച്ചു. നമ്മുടെ ഹെൽത്ത് ചാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു.
Comments
Post a Comment