5/03/2021
അദ്ധ്യാപനത്തിന്റെ വ്യത്യസ്ത രീതികളുമായി സീനിയേഴ്സ് നമ്മുടെ ക്ലാസ്സ് മുറിയെ കൂടുതൽ വർണാഭമാക്കി. പുതിയ അദ്ധ്യാപന തന്ത്രങ്ങളും മാർഗങ്ങളും അവർ അവലംബിച്ചു. ആദ്യം ചെയ്ത ടോപ്പിക്ക് ബുദ്ദിസം ആയിരുന്നു. ബുദ്ധന്റെ കഥയിലൂടെ അവർ ക്ലാസ്സുകൾ ആരംഭിച്ചു. ബുദ്ധന്റെ ചെറിയ പ്രതിമയും അവർ ക്ലാസ്സിൽ കൊണ്ടു വന്നു. ബുദ്ധിസം എന്ന ആശയം ഓരോ വിദ്യാർത്ഥികളുടെയും മനസ്സിൽ പതിപ്പിക്കാൻ അവർക്ക് സാധിച്ചു. രണ്ടാമതായി നമ്മുടെ സമൂഹം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന മലിനീകരണം എന്ന വിഷയമായിരുന്നു അവർ ഡെമോ ക്ലാസ്സിനായി തിരഞ്ഞെടുത്തത്. വീഡിയോയും ചിത്രങ്ങളും അവർ അതിനായി ഉപയോഗിച്ചു. എല്ലാവരും വളരെ നല്ല നിലവാരമായിരുന്നു പുലർത്തിയിരുന്നത്.
തുടർന്ന് ഉച്ചയ്ക്ക് ശേഷം ലൈബ്രേറിയൻ രഞ്ജിനി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. ലൈബ്രറിയിൽ പാലിക്കേണ്ട മര്യാദകളും ഓൺലൈൻ ലൈബ്രറി ഉപയോഗിക്കേണ്ട മാർഗങ്ങളെപറ്റിയും നമുക്ക് അവബോധം സൃഷ്ടിച്ചു. തുടർന്ന് ബെനഡിക്ട് സാർ ഉം ബിന്ദു ടീച്ചറും ഇൻഡക്ഷൻ പ്രോഗ്രാമിന്റെ മാർഗ നിർദ്ദേശങ്ങൾ പകർന്ന് തന്നു. എനിക്ക് ഇൻഡക്ഷൻ പ്രോഗ്രാം സർവോദയ സ്കൂളിലാണ് ലഭിച്ചത്.
Comments
Post a Comment