School Induction at Sarvodhya central school

 സ്കൂൾ ഇൻഡക്ഷൻ ആദ്യ ദിനം 🤩 -സർവോദയ സെൻട്രൽ സ്കൂൾ നാലാഞ്ചിറ 

 


    ഇന്ന്‌ സ്കൂൾ ഇൻഡക്ഷന്റെ ആദ്യ ദിനമായിരുന്നു. പല ആകുലതകളോടുകൂടിയാണ് സർവോദയ സ്കൂളിലേക്ക് നമ്മൾ 14 പേർ പ്രവേശിച്ചത്. കൃത്യം 8.00മണിക്ക് തന്നെ നമ്മൾ സ്കൂളിൽ എത്തി ചേർന്നു. കോവിഡ് പ്രോട്ടോകോൾ പാലിച് കുട്ടികളെ അവിടുത്തെ അദ്ധ്യാപകർ ക്ലാസ്സിലേക്ക് പറഞ്ഞു വിടുന്ന ദൃശ്യമാണ് ആദ്യം കണ്ടത്. തുടർന്ന് നമ്മുടെ പേരും വിവരങ്ങളും സ്കൂളിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തുകയും താപനില പരിശോധിക്കുകയും ചെയ്തു. ലൈബ്രറിയിൽ ചെന്നതിനു ശേഷം പ്രിൻസിപ്പലിനെ കണ്ടു. തുടർന്ന് സാർ നമുക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തന്നു. ക്ലാസ്സുകൾ കാണുന്നതിനും ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുമുള്ള നിർദ്ദേശങ്ങളും നമുക്ക് ലഭിച്ചു. 9.20 മുതൽ 10.5 വരെയുള്ള ഹിസ്റ്ററി ക്ലാസ്സാണ് ആദ്യമായി നിരീക്ഷണത്തിനായി കിട്ടിയത്.

മോഡൽ എക്‌സാമിന്റെ ഉത്തര കടലാസുകൾ ഹിസ്റ്ററി സാർ ആയ സാജൻ സാർ കുട്ടികൾക്ക് വിതരണം ചെയ്തു. തുടർന്ന് മോഡൽ ചോദ്യങ്ങൾ സാർ കുട്ടികളുമായി വിശകലനം ചെയ്തു. എങ്ങനെ ഒരു ചോദ്യത്തെ വിശകലനം ചെയ്ത് ഉത്തരം എഴുതണമെന്നും പരീക്ഷയെ എങ്ങനെ നേരിടണമെന്നും സാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഡിജിറ്റൽ ബ്ലാക്ക് ബോർഡ്‌ ആയിരുന്നു ആ ക്ലാസ്സിന്റെ സവിശേഷത. തുടർന്ന് സ്കൂളിന്റെ വിവരങ്ങൾ അന്വേഷിച് ലൈബ്രറിയിൽ എത്തുകയും അവിടുത്തെ മാഗസിൻ, ബ്രോഷർ എന്നിവ വായിക്കുകയും ചെയ്തു. അടുത്ത ക്ലാസ്സ്‌ 11.00 മുതൽ 11.45 വരെയായിരുന്നു. സാജൻ സാർ തന്നെയായിരുന്നു ആ ക്ലാസും കൈകാര്യം ചെയ്തത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ മനസിലാക്കുന്നതിനായി ചെറിയൊരു റോന്തു ചുറ്റലുമുണ്ടായിരുന്നു. 

   

Comments

Popular posts from this blog

തോന്നൽ 🌿