17/06/2021

 ഇന്നത്തെ ആദ്യത്തെ ക്ലാസ് മായ ടീച്ചറാണ് കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാഭാസ  ചരിത്രത്തിലുണ്ടായ നാഴികക്കല്ലുകൾ എന്ന പാഠഭാഗമാണ് ടീച്ചർ തുടങ്ങി വെച്ചത്


. അതിലേക്ക് കടക്കുന്നതിനു മുന്നോടിയായി ടീച്ചർ നമുക്ക് ദ്രാവിഡ സംസ്‍കാര കാലത്തിന്റെ പ്രേത്യേകതകളും അവരുടെ സവിശേഷതകളും മനസിലാക്കിത്തന്നു. അതിനു ശേഷം ക്ലാസ് എടുത്തത് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഓരോ വ്യക്തികളിലെയും സ്വഭാവ വ്യതാസങ്ങളെപറ്റിയാണ് ക്ലാസ്‌ എടുത്തത്. നമ്മുടെ ക്ലാസ്സിൽ പലതരത്തിലുള്ള കുട്ടികൾ കാണും.

Gifted, സ്ലോ learners, അങ്ങനെ പലരും. അങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക എന്നതാണ് ഒരു ടീച്ചറിന്റെ ഏറ്റവും വലിയ ലക്ഷ്യം.. അതിൽ വിജയിച്ചാൽ ഒരു പക്ഷെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ വളർത്തികൊണ്ടു വരാൻ നമുക്ക് സാധിക്കും.

മൂന്നാമത്തെ പീരീഡ് ക്ലാസ്‌ എടുത്തത് ജോജു സാർ ആയിരുന്നു. സാർ evaluation & measurement തമ്മിലുള്ള വ്യതാസം നമുക്ക് മനസിലാക്കി തന്നു. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. Mcq തയ്യാറാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ടീച്ചർ നമുക്ക് തന്നു 

Comments

Popular posts from this blog

തോന്നൽ 🌿