Technology seminar 2/06/2021

 ഇന്നത്തെ ക്ലാസ്സുകൾ കൃത്യം 9.30 തന്നെ ഓൺലൈൻ ആയി ആരംഭിച്ചു... ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു.  ഒരു ടീച്ചർ അല്ലെങ്കിൽ സാർ അവരുടെ technological knowledge വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെപറ്റിയാണ് ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്..


അതിൽ സാർ പറഞ്ഞ ഒരു ശ്രെദ്ധേയമായ ഒരു കാര്യമുണ്ട്.. നമ്മൾ സാങ്കേതിക വിദ്യകളിൽ പ്രതിഭാശാലികളാ യില്ലെങ്കിൽ നമ്മളെ മറികടന്ന് സാങ്കേതിക വിദ്യ അറിയുന്നവർ നമ്മുടെ സ്ഥാനം കവർന്നെടുക്കും. അത് പക്ഷെ ഒരു വസ്തുതയാണ്. ഇന്നത്തെ വിദ്യാഭാസ വ്യവസ്ഥ കൂടുതൽ ടെക്നോളജി അനുബന്ധമാണ്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളും വളരെ കഴിവുള്ളവരും. അത്കൊണ്ട് തന്നെ ഈ കാലത്ത് technological knowledge വളരെ അധികം പ്രാധാന്യമുണ്ട്.. അടുത്ത ക്ലാസ്സ്‌ ഓപ്ഷണൽ ആയിരുന്നു.

ഗ്രീഷ്മ, സുഭാഷ് എന്നിവരാണ് ഇന്ന്‌ സെമിനാർ അവതരിപ്പിച്ചത്. വളരെ വ്യക്‌തമായി അവർ അവർക്ക് ലഭിച്ച ഭാഗം അവതരിപ്പിച്ചു. 

Comments

Popular posts from this blog

തോന്നൽ 🌿