പ്രകൃതി - എന്റെ അമ്മ 🍁
പച്ചപുതച്ച എന്റെ പ്രകൃതി എത്ര മനോഹരിയാണ്... എന്റെ ജനനം മുതൽ മരണം വരെ എന്നെ എന്നിലൂടെ മനസിലാക്കുന്നവൾ എന്റെ അമ്മയാകുന്ന പ്രകൃതി... പ്രകൃതിയില്ലാതെ എന്റെ സ്വത്വം ഒരിക്കലും പരിപൂർണമാകില്ല... ഞാൻ ജനിച്ചപ്പോൾ ആദ്യമായി ഞാനറിഞ്ഞത് പ്രകൃതിയുടെ താളലയമായ, മഴയുടെ സംഗീതമാണ്... ആ സംഗീതമാണ് ഇപ്പോഴും എന്റെ കർണങ്ങൾക്ക് ഇമ്പം നൽകുന്നത്.ആ നാദമാണ് എന്നെ ദുഃഖങ്ങളിൽ നിന്നും സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനം സൃഷ്ടിക്കുന്നത്. പ്രകൃതിയിലെ ഓരോ പുതുനാമ്പുകളും പല തരം ജീവിതങ്ങളെയും അതിജീവനത്തെയും പറ്റിയുള്ള പാഠങ്ങൾ എന്നെ പഠിപ്പിക്കുന്നു... ഓരോ പുൽനാമ്പ് വളരുമ്പോളും അത് വരുന്ന തലമുറയ്ക്ക് ഊർജം പകരാനുള്ള സ്രോതസായി മാറുന്നു. അവരുടെ ജീവന്റെ ഭാഗമായി തീരുന്നു.
എന്റെ വിദ്യാലത്തിലേക്കുള്ള യാത്രകൾക്കിടയിലാണ് പ്രകൃതിയെകൂടുതലായി അറിയാനും അനുഭവിക്കാനും എനിക്ക് സാധിച്ചത്.. തോടിന് വരമ്പത്തു കൂടിയും മലനിരകൾ കയറിയുമുള്ള യാത്ര എന്നെ പ്രകൃതിയിലേക്ക് കൂടുതൽ അടുപ്പിച്ചു. മാവിന്മേൽ കല്ലെറിഞ്ഞും ഞാറക്ക പറക്കിയുമുള്ള യാത്ര എന്റെ ജീവിത യാത്രയിലെ മറക്കാനാവാത്ത ഏടുകളാണ്..
ആ പച്ചപ്പ് എന്നിൽ ഉറങ്ങിക്കിടന്ന ഭാവന ഉണർത്തുന്നത്തിലും ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പ്രകൃതിയുടെ ഇളം തെന്നലിനെ ആർക്കാണ് അനുഭവിക്കാതിരിക്കാൻ സാധിക്കുക ?? ഞാനെഴുതുന്ന സമയത്തു പോലും ഇളം തെന്നൽ എന്നെ തഴുകി ഒഴുകുന്നുണ്ട്.. ഈ പ്രകൃതിയിൽ ഒഴുകി നടക്കുന്ന ഓരോ ജന്തു ജാലങ്ങൾക്കും പ്രകൃതിയോട് പറയാൻ ഒരുപാടു കഥകൾ ഉണ്ട്.. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ നമുക്കെന്താണ് സാധിക്കാത്തത്?? നമ്മുടെ ആവശ്യങ്ങൾ നമ്മൾ പോലുമറിയാതെ നമുക്ക് പ്രധാനം ചെയ്യുന്നത് നമ്മുടെ പ്രകൃതിയാകുന്ന അമ്മയാണ്... ആ അമ്മയെ വേദനിപ്പിക്കാൻ ആർക്കാണ് സാധിക്കുന്നത്?? അമ്മയുടെ കണ്ണുനീര് നമ്മൾ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ്.. എന്നാൽ നമ്മുടെ പ്രകൃതി സ്വയം ഉരുകുന്നതും വിലപിക്കുന്നതും നമ്മൾ അറിയുന്നുണ്ടോ?
സ്വയം അഹങ്കരിച്ചു നടക്കുന്ന സ്വാർത്ഥനായ മനുഷ്യന് പ്രകൃതിയുടെ കണ്ണ് നീര് കാണാനോ മനസ്സിലാക്കാനോ സമയം ഇല്ല. പ്രകൃതിയിലേക്ക് നാമോരോരുത്തരും ഇറങ്ങി ചെല്ലണം.. മനസിലാക്കണം... പുതു തലമുറയെ അതിനായി പ്രേരിപ്പിക്കണം. നമുക്ക് മാത്രമുള്ളതല്ല ഈ മണ്ണ്.. നമ്മുടെ വരും തലമുറയും കൂടി അനുഭവിച് ആസ്വദിക്കാനുള്ളതും കൂടിയാണ് ഈ ഭൂമി
..
What a poetic language 👌👌👌
ReplyDeleteവിലപിക്കുന്ന പ്രകൃതി... 🍂
ReplyDelete