9/09/2021
ഇന്ന് ആദ്യത്തെ ക്ലാസ്സ് മായ ടീച്ചറുടേതായിരുന്നു.. ടീച്ചർ practicum എഴുതേണ്ട രീതിയെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് എടുത്തത്.
Practicum എന്നത് പ്രോജക്ടിന്റെ ഒരു ചെറു പതിപ്പാണ്.. അത് കൊണ്ടു തന്നെ practicum ചെയ്യുമ്പോൾ നമുക്ക് ലാസ്റ്റ് സെമ്മിൽ ചെയ്യേണ്ട പ്രൊജക്റ്റ് വർക്കിന് ഒരു എക്സ്പീരിയൻസും ലഭിക്കും... അതിനാൽ അത്രത്തോളം പ്രാധാന്യം നമ്മൾ practicum ചെയ്യുമ്പോൾ നല്കണം.
രണ്ടാമത്തെ പീരീഡ് ആൻസി ടീച്ചറായിരുന്നു. സോഷ്യൽ സയൻസുകാരുടെ സെമിനാർ അവതരണം ആയിരുന്നു
. കോത്താരി കമ്മീഷനെപറ്റിയായിരുന്നു അവതരണം. എല്ലാവരും മികച്ച രീതിയിൽ അവരുടേതായ ഭാഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ്സ്മുറികളിലാണ് എന്ന പ്രസ്‍താവനയോടെ ആരംഭിക്കുന്നതാണ് കോത്താരി കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയിലെ വിദ്യാഭാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിച്ച ഒരു റിപ്പോർട്ടായിരുന്നു അത്.
അടുത്ത പീരീഡ് ജോജു സാർ ആയിരുന്നു. Affective &psycho motor domain നെ പറ്റിയാണ് സാർ ഇന്ന് ക്ലാസ്സ് എടുത്തത്. അടുത്ത പീരീഡ് നമുക്ക് ബിന്ദു ടീച്ചർ ലെസ്സൺ പ്ലാൻ എഴുതുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ തന്നു..
Comments
Post a Comment