Film Review
മനസിനെ സ്പർശിച്ച മാന്ത്രിക സിനിമ 😍💖
HOME -THE REAL MAGICAL FILM THAT TOUCHES MY SOUL AND MIND🍂🌿🏡
ആകസ്മികമായിട്ടാണ് ഞാൻ home സിനിമ കാണുന്നത്. പൊതുവെ എല്ലാ സിനിമയും ഞാൻ കാണാറില്ല.. ഇപ്പോഴിറങ്ങുന്ന സിനിമകൾക്ക് ഒരു പ്രശ്നം ഉണ്ട്. കഥ മനസ്സിലാക്കണമെങ്കിൽ പ്രേത്യേക കഴിവ് വേണമത്രേ !!! ആ കഴിവ് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല മിക്ക പുതിയ സിനിമ കണ്ടു തീരുമ്പോഴും കഥ എന്താ യിരുന്നു എന്ന് മനസിലാക്കാൻ പറ്റുന്നില്ല.. സിനിമ കാണുന്നത് മനസിനെ ഉല്ലസിപ്പിയ്ക്കാൻ ആണെന്നാണ് വയ്പ്. പക്ഷെ ഇപ്പോഴത്തെ സിനിമ കണ്ടു തീർന്നാൽ കഥ എന്താണെന്നോർത് ചിന്തിക്കേണ്ട അവസ്‌ഥയാണ്. 😇😇.
അതുകൊണ്ട് തന്നെ ഈയിടെയായി സിനിമകൾ കാണുന്നത് കുറവായിരുന്നു.. എന്നാൽ എന്റെ പ്രേതീക്ഷകളെ ഒക്കെ തകിടം മറിക്കുന്ന സിനിമയായിരുന്നു home.. കണ്ടു തുടങ്ങിയത് മുതൽ അവസാനം വരെ മനസ്സിൽ ഒരു ചെറു പുഞ്ചിരി കാത്തു സൂക്ഷിക്കാൻ സ്രോതാവിനു സാധിക്കുന്ന തരത്തിലുള്ള, മനസിനും ആത്മാവിനും കുളിർമ പകരുന്ന സിനിമയായി HOME മാറി.
ഒരുപക്ഷെ നമ്മുടെ ജീവിതവുമായി കൂടുതൽ ഇഴുകി ചേർന്നു നിൽക്കുന്ന സിനിമ ആയതുകൊണ്ടാകാം.. ഇത്രയും സ്വാധീനം ആ സിനിമയ്ക്ക് നമ്മളിൽ ഉണ്ടാക്കാൻ സാധിച്ചത്.
Mobile phone ന്റെ പ്രാധ്യാനം , ഈ കോവിഡ് കാലങ്ങളിൽ എത്രതോളമാണെന്ന് നമുക്കറിയാം.. വിദ്യാഭാസ രംഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി അത് മാറി. കുട്ടികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വസ്തു പാഠപുസ്തകത്തോളം പ്രാധാന്യം കിട്ടുന്ന ഒന്നായി മാറി. എന്നാൽ ഇത് എത്രത്തോളം നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ?? അതിനുള്ള സമയം നമുക്കിപ്പോൾ ഇല്ല എന്ന് തന്നെ പറയാം. ഇതു സമയവും മൊബൈലിൽ മാത്രം നോക്കി ഇരിക്കുന്ന അവസ്ഥാ. വീട്ടിലുള്ളവരോട് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ ആർക്കും സമയമില്ല. നമ്മുടെ timetable എല്ലാം തന്നെ mobilephone നുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സിനിമയിലെ അച്ഛനായ ഒലിവർ ട്വിസ്റ്റിനു തന്റെ മക്കളോട് സംസാരിക്കാനും ഒരുമിച്ച് ഇരിക്കുവാനും ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്. എന്നാൽ മക്കൾ സദാസമയവും mobile ഫോൺ ഉപയോഗിക്കുന്നവരാണ്.. അവരോട് ഒന്ന് മിണ്ടുവാനും സംസാരിക്കുവാനുമായി അച്ഛൻ ഒരു സ്മാർട്ട് phone വാങ്ങുന്നുണ്ട് സിനിമയിൽ. തന്റെ മക്കളോട് സംസാരിക്കുവാൻ mobile phone വാങ്ങേണ്ട അവസ്ഥ . അതിനായി whatsapp, instagram, എന്നിവയും അച്ഛൻ പഠിക്കുന്നുണ്ട്.
നമ്മൾ എല്ലാവരും തന്നെ നമ്മുടെ വീടുകളുടെ അകത്തളങ്ങളിൽ നന്മയും സുരക്ഷയും നേടുന്നവരാണ്.. അവിടെ നമ്മുടെ കുറ്റങ്ങൾ ആരും കാണാറില്ല.. നമ്മുടെ തെറ്റുകളും സങ്കടങ്ങളും മാറ്റുന്ന അച്ഛൻ അമ്മമാരേ നമുക്കവിടെ കാണാൻ സാധിക്കും. ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അതിന്റെ പരിഹാരവും നമുക്കവിടെ നിന്ന് ലഭിക്കും.
well written!
ReplyDeleteനല്ല എഴുത്ത്.
ReplyDeleteമികച്ച അവതരണം
കൊള്ളാം മോളെ nice💚✨️
Delete