മഴ കനക്കുവാണ്... മഴക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പല ഓർമകളും നമ്മുടെ മനസിലേക്ക് കടന്നുവരാറുണ്ട്.. ഒരു പിടി നല്ല ഓര്മകളായിരിക്കും പലർക്കും,, എന്നാൽ ഒരു രണ്ടു വർഷത്തിന് മുൻപ് എന്നോട് ചോദിച്ചാലും ഞാനും നല്ല ഓർമകൾ മാത്രം ആയിരിക്കും പറയുക... എന്നാൽ ഇന്നു അങ്ങനെ അല്ല.. മഴ എന്ന് കേട്ടാൽ ഇപ്പോൾ മലയാളിയുടെ മനസ്സിൽ ഒരു തീയാണ്..
കേരളത്തിൽ പ്രളയം ഉണ്ടായത് 1924 ലാണ്. അതിനു ശേഷം 2018 ലും, 2019ലും ഇപ്പോൾ ഇതാ 2021 ലും.. കേരളത്തിൽ ആകെ 44 നദികളാണ് ഉള്ളത്.. നമ്മുടെ ആകെ വിസ്‌തൃതിയോ 38, 863 sq. Km ഉം.. ധാരാളം വൃക്ഷങ്ങളും നെൽ പാടങ്ങളും മലകളും കുന്നുകളും തണ്ണീർതടങ്ങളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായിരുന്ന നമ്മുടെ കൊച്ചു കേരളം. എന്നാൽ ആ സ്ഥിതി ആകെ മാറി... കേരളത്തെ സംരക്ഷിച്ചു നിർത്തുന്നത് നമ്മുടെ പശ്ചിമ ഘട്ടമാണ്.. നമ്മുടെ കാലാവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകം. മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്നതനുസരിച് പശ്ചിമ ഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഒരു നാലോ അഞ്ചോ വർഷത്തിനുള്ളിൽ കേരളം നശിക്കും എന്നായിരുന്നു അദേഹത്തിന്റെ നിഗമനം.. എന്നാൽ ആ റിപ്പോർട്ടിന് അതിന്റെതായ പ്രാധന്യവും ഗൗരവും നമ്മൾ നൽകിയോ എന്ന കാര്യത്തിൽ നാം നമ്മോടു തന്നെ ആത്മ പരിശോധന നടത്തേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
പരിസ്ഥിതി സംരക്ഷണം എന്ന വാക്യം എപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ്.. പരിസ്ഥിതി ദിനം വരുമ്പോൾ മാത്രം കാണിക്കാൻ ഉള്ളതാണോ പ്രകൃതി സ്നേഹം ?? നമ്മൾ സോഷ്യൽ സയൻസ് പഠിപ്പിക്കുമ്പോൾ കുട്ടികളിൽ സൃഷ്ടിക്കേണ്ട ഏറ്റവും വലിയ ലക്ഷ്യമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ മൂല്യം കുട്ടികളിൽ സൃഷ്ടിക്കുക എന്നത്.. എന്നാൽ ഈ മൂല്യം കൃത്യമായി ലഭിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥ നമ്മുടെ കേരളത്തിൽ ഉണ്ടാകുമായിരുന്നോ?
ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ മുതൽ മനസിൽ ഒരു വിങ്ങലാണ്.. ആ അവസ്ഥ നമുക്ക് ഉണ്ടാകുമ്പോഴാണ് നമ്മൾ അതിന്റെ ഗൗരവം എത്ര ആണെന്ന് മനസിലാക്കുന്നത്. സ്വന്തം കിടപ്പാടവും സ്വത്തും എല്ലാം ഒരുവേള കൊണ്ട് നശിക്കുന്ന അവസ്ഥ. ഒരു ജീവിതം മുഴുവൻ അധ്വാനിച്ചു നിർമിക്കുന്നത് ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകുന്ന അവസ്ഥ.. സ്വന്തം കൂടെപ്പിറപ്പുകൾ തന്നെ നഷ്ടമാകുന്ന രംഗം....
ഇനിയും നമുക്ക് മാറിചിന്തിക്കാൻ സാധിക്കില്ലേ?? നമുക്ക് പ്രകൃതിയോട് ഇണങ്ങിയ ജീവിതം നയിക്കാൻ സാധിക്കില്ലേ ??
ഗൗരവപൂർണമായ ആശയ കൂട്... 🍃
ReplyDelete