പ്രതീക്ഷയുടെ പുല്നാമ്പുകൾ
എന്നും നമ്മളെ പ്രതീക്ഷിച്ചു ഒരാൾ കാത്തിരിപ്പുണ്ടെങ്കിൽ ജീവിതം എത്ര മധുരമാകുമെന്ന് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ മാതാപിതാക്കൾ അങ്ങനെ ആണ്. എന്നാൽ അതിനേക്കാൾ എന്നെ സ്വാധീനിച്ച ഒരു കാത്തിരിപ്പുണ്ട്..അതു എന്റെ വളർത്തു മൃഗമായ പൂച്ചയുടേതാണ്.. കേൾക്കുമ്പോൾ അതിശയോക്തി തോന്നുക സ്വാഭാവികം. എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഘടകങ്ങളിന് ഒന്ന്..
പൂച്ചകൾ ആവശ്യത്തിന് മാത്രമാണ് നമ്മളെ സ്നേഹിക്കുന്നത് എന്നാണ് ഒരു പൊതുവർത്തമാനം.. എന്നാൽ അത് ഒരു പരിധി വരെ ശെരിയാണ്. എന്നാൽ അതിനുമുകളിൽ അവ നമ്മിൽ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. സ്നേഹത്തിന്റെയും കടപ്പാടിന്റെയും ബന്ധത്തിൽ ചാലിച്ച ഒരു വിശ്വാസം.
എന്നും ഞാൻ കോളേജിലേക്ക് പോകുന്നേരം ഞാൻ പോകുന്നതും നോക്കി വിഷമിച്ചു ഇരിക്കും.. ഞാൻ കണ്ണിൽ നിന്ന് മറയുന്നത് വരെ. അതെ അത് ഒരു കാത്തിരിപ്പാണ്. ഞാൻ തിരിച്ചു അവിടെ തന്നെ എത്തിച്ചേരുമെന്ന വിശ്വാസം...
Comments
Post a Comment