യാത്ര..... 

     യാത്രയെ എങ്ങനെ നിർവചിക്കാം എന്ന  ചിന്ത എത്തിച്ചേരുന്നത് യാത്രയിലാണ് ✍️... മനുഷ്യനെ മനുഷ്യനാക്കിയത് യാത്രയാണ്.. കാലത്തിന്റെ യാത്ര... ധരണിയിലെ ഓരോ പുൽനാമ്പും അവരറിയാതെ തന്നെ സഞ്ചരിക്കുകയാണ്. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യങ്ങൾ നിർവഹിച്ചു കൊണ്ടുള്ള സുന്ദര യാത്ര.. ആകാശത്തിലേക്ക് നോക്കിയാലോ മേഘങ്ങളും സഞ്ചരിക്കുന്നു.. ഈ യാത്ര അവസാനിക്കുന്നുണ്ടോ    ?  ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് കാരണം മരണമാണ് നമ്മുടെ യാത്രയുടെ പര്യവസാനമായി പറയുന്നത്. എന്നാൽ ആ മരണത്തിൽ നിന്ന് തുടങ്ങുന്നത് മറ്റൊരു യാത്രയാണ്.  ശരീരത്തിൽ നിന്നും വേർപെട്ടുള്ള ആത്മാവിന്റെ യാത്ര. 

Comments

Popular posts from this blog

തോന്നൽ 🌿