♥️  തൂലിക📋✒️✍️

 എഴുതുവാൻ കഴിയുന്നത് എത്ര ഭാഗ്യമാണ്. നമ്മുടെ ദുഖങ്ങളും സന്തോഷങ്ങളും പങ്കു വെയ്ക്കാൻ നമ്മുടെ തൂലികതുമ്പ് വെമ്പൽ കൊള്ളുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ ഒരിക്കലും സാധിക്കില്ല.. അത് ഒഴുകുന്ന പുഴ പോലെ പേപ്പറിലേക്ക് കുതിച്ചുചാടുകയാണ്..... അക്ഷരങ്ങളിൽ നിന്ന് മാറി അവ കവിതകളായും കഥകളായും ചിലപ്പോൾ മാറാറുണ്ട്.. എല്ലാവരിലും എഴുതുവാനുള്ള കഴിവ് ഉണ്ട്.. നമ്മൾക്കു സംസാരിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും ആ  കാര്യങ്ങൾ തൂലികയിലേക്ക് ആവാഹിക്കാനും നമുക്ക് സാധിക്കും..ചില സമയങ്ങളിൽ ആ എഴുത് നമുക്ക് ദുഖങ്ങളിൽ നിന്നുമുള്ള രക്ഷപെടൽ ആകാം. അതുമല്ലെങ്കിൽ നമ്മുടെ സന്തോഷതിന്റെ പ്രകടനവും ആകാം. ആരോടെങ്കിലും നമുക്ക് സംസാരിക്കാൻ തോന്നുന്ന സമയങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ ആ നിമിഷത്തിൽ അതിനുള്ള അവസരം നമുക്ക് കിട്ടിയെന്ന് വരില്ല. എന്നാൽ ഒരു കൂട്ടുകാരനെന്നോ കൂട്ടുകാരിയെന്നോ നിലയ്ക്ക് നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് നമ്മുടെ തൂലിക..അവിടെ കുറ്റപ്പെടുത്തലുകൾ ഇല്ല.. നമ്മുടെ സ്വപ്നങ്ങളും ദുഖങ്ങളും അഭിലാഷങ്ങളും അവിടെ നമുക്ക് പങ്കുവെയ്ക്കാം.. ഒരു ചുമടുതാങ്ങി എന്ന പോലെ....  

Comments

  1. ആത്മസൃഷ്ടിയിൽ ഉടലെടുക്കുന്ന തൂലികയുടെ ചലനം... 😇👌💚

    ReplyDelete

Post a Comment

Popular posts from this blog

തോന്നൽ 🌿