Last day of third sem teaching practice
മൂന്നാം സെമസ്റ്റർ അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന് . സ് ജോൺസ് സ്കൂളിൽ ആദ്യമായി എത്തുമ്പോൾ ധാരാളം ആകുലതകളും ഭയവും മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികൾ എങ്ങനെ ഉണ്ടാകുമെന്നും എന്റെ ക്ലാസുകൾ എത്രത്തോളം അവരിലേക്ക് ആഴ്ന്നിറങ്ങും എന്നിങ്ങനെ പലവിധ ചിന്തകൾ എന്നെ അലട്ടിയിരുന്നു . എന്നാൽ അവിടുത്തെ HM ആയിരുന്ന റാണി ടീച്ചറും, നമുക്ക് വേണ്ട മാർഗനിർദേശങ്ങൾ തന്ന മാത്യു സാർ ഉം സോഷ്യൽ സയൻസിലെ ടീച്ചറായിരുന്ന ഐറിഷ് ടീച്ചറും വളരെയധികം എന്നെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. സ്കൂളിലെത്തിയ ആദ്യ ദിവസങ്ങളിൽ എനിക്ക് പീരീഡുകൾ കുറവായിരുന്നു. എന്നാൽ ഓഫ്‌ലൈനിൽ നിന്ന് ഓണ്ലൈനിലെക് മാറിയപ്പോൾ ധാരാളം പീരീഡുകൾ എനിക്ക് ലഭിച്ചു. ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഏറ്റവും കൂടുതൽ സംതൃപ്തി നേടുന്നത് കുട്ടികളുടെ പ്രതികരണങ്ങളിലും അതോടൊപ്പം തന്നെ അവരിലെ സ്നേഹസമീപനങ്ങളിലൂടെയുമാണ്.. കുട്ടികളിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ എന്ന അദ്ധ്യാപിക ഒരുപാട് സന്തോഷിക്കാറുണ്ടായിരുന്നു. ഞാൻ പറയുന്നത് അവർക്ക് മനസ്സിലാകുന്നു എന്ന തിരിച്ചറിവ് എന്നിലെ അദ്ധ്യാപികയെ വാർത്തെടുക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഓൺലൈനിൽ നിന്നും മാറി ഓഫ്‌ലൈനിൽ എത്തിയപ്പോഴും എനിക്ക് 8ആം ക്ലാസ്സിലെ കുട്ടികളെ കാണാൻ കഴിഞ്ഞില്ല., കാരണം അവർക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.
ഇന്നു കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് ഇന്നു പീരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു. മാത്യു സാർ നമുക്ക് മുൻപോട്ടുള്ള അദ്ധ്യാപക ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട നിർദ്ദേശങ്ങൾ പറഞ്ഞു തന്നു.
തുടർന്ന് 1.30 യ്ക്ക് HM റാണി ടീച്ചറിനെ നമ്മൾ അദ്ധ്യാപക വിദ്യാർത്ഥികൾ എല്ലാവരും സന്ദർശിക്കുകയും നമ്മുടെ നന്ദി അറിയിക്കുകയും. സ്നേഹോപഹാരം നൽകുകയും ചെയ്തു. ടീച്ചറും നമുക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. തുടർന്ന് അദ്ധ്യാപക പരിശീലനത്തിന്റെ ആദ്യ ഭാഗം പൂർത്തിയാക്കി st. ജോൺസ് സ്കൂളിനു ഞാൻ വിട പറഞ്ഞു
Comments
Post a Comment