Teaching practice -ആദ്യ ദിനം 😍
St. Goretti hss ലെ ആദ്യ ദിവസമായിരുന്നു ഇന്ന്. കൃത്യം 9.00 മണിക്ക് തന്നെ എത്തിച്ചേർന്നു. തുടർന്ന് പ്രാർത്ഥനയോടെ ക്ലാസുകൾ കൃത്യം 9.30 യ്ക്ക് ആരംഭിച്ചു. തുടർന്ന് HM നമുക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി. ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. എനിക്ക് 1.30 യ്ക്കുള്ള ഫ്രീ പീരിയഡ് കിട്ടി. അതുകൊണ്ട് തന്നെ.8 E ക്ലാസ്സിൽ കയറാനും അവരുമായി പരിചയപ്പെടാനും സാധിച്ചു. ഭൂമിയുടെ ഉള്ളറ എന്ന പാഠത്തിന്റെ അമുഖം ഞാൻ വിശദീകരിച്ചു. തുടർന്ന് അവസാനത്തെ പീരിയഡ് ഞാൻ ഭൂമിയുടെ ഉള്ളറ എന്നാ ഭാഗം അവരെ പഠിപ്പിച്ചു. ചാർട്ട്, ആക്ടിവിറ്റി കാർഡ്, എന്നിവ ആയിരുന്നു ഞാൻ learning എയ്ഡ്‌സ് ആയി ഉപയോഗിച്ചത്. അവരുടെ പ്രതികരണ ങ്ങൾ എന്നിലെ അദ്ധ്യാപികയെ തൊട്ടുണർത്തുന്നതായിരുന്നു.
Comments
Post a Comment