Teaching Practice - നാലാം ദിനം 🥰
18 -07-2022
ഇന്ന് കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു . 9 10 ന് സ്റ്റാഫ് റൂമിൽ വെച്ച് പ്രാർത്ഥന ഉണ്ടായിരുന്നു. തുടർന്ന് അവിടെ നിന്ന് യൂണിറ്റ് ടെസ്റ്റിന്ആവശ്യമായ ക്വസ്റ്റ്യൻ പേപ്പർ വാങ്ങിച്ചു കൊണ്ട് 8 E ക്ലാസ്സിൽ എത്തിച്ചേർന്നു. ഒമ്പതരയ്ക്ക് കുട്ടികൾക്ക് എല്ലാവർക്കും ചോദ്യങ്ങൾ ഓരോന്നായി പറഞ്ഞുകൊടുത്തു. ആദ്യമായിട്ടാണ് എക്സാം ഹാളിൽ ഡ്യൂട്ടിക്ക് നിൽക്കന്നത്.10.30 വരെ ആയിരുന്നു എക്സാം. അതിനു ശേഷം ഉത്തരപേപ്പറുകൾ ഓഫീസ് റൂമിൽ എത്തിച്ചു.ഉച്ചയ്ക്ക് എനിക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു
. കൃത്യം 12.20 നു അവിടെ എത്തിച്ചേർന്നു ടീച്ചറിൽ നിന്ന് മാർഗ നിർദേശങ്ങൾ സ്വീകരിച്ചു. ഇന്ന് ഉച്ച ഭക്ഷണത്തിൽ കുട്ടികൾക്കായി ഉണ്ടായിരുന്നത് സാമ്പാറും പയറു തോരനുമായിരുന്നു
ഉച്ചയ്ക്ക് ശേഷം വായന വാരത്തിന്റെ സമാപന ചടങ്ങുകളോടാനുബന്ധിച്ചു ഓരോ ക്ലാസ്സിലും എക്സിബിഷൻ ഉണ്ടായിരുന്നു. എനിക്ക് വിധികർത്താവായി നിൽക്കാനുള്ള അവസരം ലഭിച്ചു. UP സെക്ഷനിൽ എനിക്കും അഞ്ജിത, ജീന സിസ്റ്റർ ടീച്ചർക്കുമായിരുന്നു അവസരം ലഭിച്ചത്. മികച്ച arrangement ആയിരുന്നു ഓരോ ക്ലാസ്സിലും.തുടർന്ന് മാർക്ക് ഇട്ട ഷീറ്റ് concerned ടീച്ചറിനെ ഏൽപ്പിച്ചു.
Comments
Post a Comment