Teaching practice - എട്ടാം ദിനം ✨️🥰
22/07/2022
ഇന്ന് കൃത്യം 8.50 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം 9.10 നു പ്രാർത്ഥനയ്ക്കായി HM റൂമിൽ എത്തിച്ചേർന്നു. തുടർന്ന് HM ഇൽ നിന്ന് മാർഗനിർദേശങ്ങൾ തേടിയ ശേഷം സ്പോർട്സ് ഡേ നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി. pT ടീച്ചറും നമുക്ക് നിർദേശങ്ങൾ നൽകി. എനിക്ക് ലോങ്ങ് ജjumb നടക്കുന്ന സ്ഥാലത്തായിരുന്നു ഡ്യൂട്ടി. കുട്ടികൾ തയ്യാറായി എത്തിയപ്പോൾ മഴ വില്ലനായി വന്നു. അങ്ങനെ സ്പോർട്സ് മാറ്റി വെച്ചതായി അധ്യാപകർ അറിയിച്ചു. തയ്യാറായി വന്ന കുട്ടികളുടെ മുഖത്തു നിരാശ പടർന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം എനിക്ക് 8. E ക്ലാസ്സിൽ പീരിയഡ് ഉണ്ടായിരുന്നു. മണ്ണ് രൂപീകരണവും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും എന്ന ഭാഗമാണ് ഇന്ന് ഞാൻ കൈകൈര്യം ചെയ്തത്. കുട്ടികളിലൂടെ തന്നെ ആശയങ്ങൾ നിർമ്മിക്കുക എന്നാ വൈഗോട്സ്‌കിയുടെ തന്ത്രമാണ് ഞാൻ ഇന്ന് ക്ലാസ്സിൽ പരീക്ഷിച്ചത്. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ തങ്ങളുടെ ആശയങ്ങൾ വ്യകതമാക്കി.
ഉച്ചയ്ക്ക് ശേഷം സ്പോർട്സ് പുനരാരംഭിച്ചിരുന്നു. എന്റെ ക്ലാസിനു ശേഷം ഞാൻ ഓട്ട മത്സരത്തിന്റെ ചാർജ് ഏറ്റടുത്തു.മത്സരങ്ങൾക്ക് ശേഷം 3.30യ്ക്ക് ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment