Teaching practice -ഒൻപതാം ദിനം 🥰
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് morning prayer നു ശേഷം ക്ലാസ്സിൽ എടുക്കേണ്ട ഭാഗം ഒന്നുകൂടി വായിക്കുകയും തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്തു. രണ്ടാമത്തെ പീരീഡ് 8. E ക്ലാസ്സിൽ എത്തുകയും ഗവണ്മെന്റിന്റെ പ്രധാന ഘടകങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു .
കുട്ടികളുടെ പ്രതികരണങ്ങൾ എന്റെ ക്ലാസ്സിനെ കുറച്ചു കൂടി പരിപോഷിപ്പിച്ചു. തുടർന്ന് എനിക്ക് സ്പോർട്സ് ഡ്യൂട്ടി ഉണ്ടായിരുന്നു. കുട്ടികളെ race നായി നിർത്തുന്ന ഡ്യൂട്ടി ആണ് എനിക്ക് ഉണ്ടായിരുന്നത്. മൂന്നാമത്തെ പീരീഡ് 8 E ക്ലാസ്സിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ എനിക്ക് ക്ലാസ്സ് എടുക്കാൻ സാധിച്ചു. ഞാൻ രാജ്യസഭായുടെയും, ലോക്സഭയുടെയും സവിശേഷതകൾ അവർക്കു മനസിലാക്കികൊടുത്തു. അവരുടെ സംശയങ്ങൾ നിവാരണം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. തുടർന്ന് വൈകുന്നേരം 3.35 ഓടെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment