Teaching practice - പത്താം ദിനം 🥰🥰

 ഒബ്സെർവഷൻ ദിനം

കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.9.10 ന്റെ പ്രാർത്ഥനയ്ക്ക് ശേഷം എന്റെ ഓപ്ഷണൽ ടീച്ചറായ ബിന്ദു ടീച്ചറിനെയും കൂട്ടി 8.E ക്ലാസ്സിൽ എത്തിച്ചേർന്നു. ബില്ല് നിയമമാകുന്ന വിവിധ ഘട്ടങ്ങൾ ആണ് ഞാൻ ഇന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. അതിനായി പത്രവർത്തകളും, ചാർട്ടും, ചിത്രങ്ങളും learning aid ആയി ഉപയോഗിച്ചു. കുട്ടികളുടെ പ്രതികരണങ്ങൾ എന്നിലെ അദ്ധ്യാപികയെ കൂടുതൽ ഊർജസ്വലായാക്കി. തുടർന്ന് എന്റെ ഒബ്സെർവഷൻ ബുക്കിൽ ടീച്ചറിന്റെ അഭിപ്രായങ്ങൾ രേഖപെടുത്തി. റെക്കോർഡിൽ sign ഇടുകയും ചെയ്തു . തുടർന്ന് ഇന്റർവെൽ ഡ്യൂട്ടിക്ക് ശേഷം ജീന സിസ്റ്ററിന്റെ ക്ലാസുകൾ ഒബ്സെർവ് ചെയ്യാനായി ഞാൻ 8. B ക്ലാസ്സിൽ എത്തി. സിസ്റ്ററിന്റെ ക്ലാസ്സ്‌ വളരെ മികച്ചതായിരുന്നു. കുട്ടികൾക്ക് വളരെ വേഗം മനസിലാകുന്ന തരത്തിലുള്ള വിഷയവതരണ രീതിയാണ് അവലംഭിച്ചത്. കുട്ടികളിലേക്ക് ആഴത്തിൽ ആശയങ്ങൾ പതിയാൻ അതിലൂടെ സാധിക്കും.



5th period 8. E യിൽ ഫ്രീ period ആയിരുന്നതിനാൽ ഞാൻ കാര്യനിർവഹണ വിഭാഗത്തെപ്പറ്റി ക്ലാസ്സ്‌ എടുത്തു


Comments

Popular posts from this blog

തോന്നൽ 🌿