Teaching practice -ഇരുപത്തിമൂന്നാം ദിനം 🥰
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. രണ്ടാമത്തെ period 8 E ക്ലാസ്സിൽ period ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് റിവിഷൻ നടത്തി. ക്ലാസ്സിൽ എത്തിയപ്പോൾ കുട്ടികൾ സ്നേഹസമ്മാനമായി കുറച്ചു ഗിഫ്റ്റുകൾ തന്നു. അവരുടെ സ്നേഹത്തിന്റെ ആഴം അതിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചു.. എന്നും ഓർമ്മിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ 8 E യിലെ കുട്ടികൾ.... അദ്ധ്യാപന ജീവിതത്തിൽ ഒരു അദ്ധ്യാപകൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മനസ്സറിഞ്ഞുള്ള കുട്ടികളുടെ ടീച്ചറേ എന്നുള്ള വിളിയാണ്.. അതിൽ ആത്മാർത്ഥത കൂടി നിറയുമ്പോൾ ആ വിളിക്ക് ഇമ്പം കൂടുന്നു.
ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. സാമ്പാറും പയറു തോരനുമായിരുന്നു ഇന്നത്തെ വിഭവങ്ങൾ. ഉച്ചയ്ക്ക് ശേഷം പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. കൃത്യം 3.30 യോടെ ക്ലാസുകൾ അവസാനിച്ചു
Comments
Post a Comment