Teaching practice - ഇരുപത്തിയാറാം ദിനം 🥰🥰✨️

 


ടീച്ചിങ് പ്രാക്ടീസ് ദിനങ്ങൾ കഴിയാറാകുമ്പോഴേക്കും സ്കൂളുമായി എത്രത്തോളം അടുത്തു എന്ന് മനസിലാകുന്നത്... കുട്ടികളോടും ടീച്ചറുമാരോടുമുള്ള ആത്മബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് ഈ ദിവസങ്ങളിൽ എനിക്ക് മനസിലായി .. എന്റെ 8 E ക്ലാസ്സിലെ കുട്ടികളുടെ നിർലോഭമായ സ്നേഹവും എവിടെ വെച്ച് കണ്ടാലും മനസ്സറിഞ്ഞുള്ള ടീച്ചറേ എന്നുള്ള വിളിയുമെല്ലാം ഇനി ഞാൻ കൂടുതൽ miss ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഇന്ന് ഓണപരീക്ഷയുടെ രണ്ടാം ദിനമായിരുന്നു..9th ക്ലാസിനു രാവിലെയും ഉച്ചയ്ക്കും ക്ലാസ്സ്‌ ഉണ്ടായിരുന്നു.10ണ് രാവിലെയും ഉച്ചയ്ക്ക് ശേഷം പരീക്ഷയുള്ള കുട്ടികൾ എല്ലാവരും ഓഡിറ്ററിയത്തിലാണ് ഇരിക്കുന്നത്. രാവിലെ അവരെ manage ചെയ്യുക എന്നുള്ളതാണ് duty. ഞാൻ കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ഉച്ചയ്ക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.. ഉച്ചയ്ക്ക് ശേഷം 10 A ക്ലാസ്സിൽ എക്സാം duty ഉണ്ടായിരുന്നു. ഒരു നാൾ ഞാനും ഒരു കുട്ടിയായി exam എഴുതിയതെല്ലാം ഒരു നിമിഷം എനിക്ക് invigilator ആയി നിന്നപ്പോൾ ഓർമ വന്നു.. Exam duty എന്നത് ഒരു എളുപ്പപണി അല്ല എന്ന സത്യം എനിക്കു ബോധ്യമായി.. എന്നാലും ഈ teaching പ്രാക്റ്റീസ് ഘട്ടതിൽ exam duty കിട്ടിയതും ഒരു പരിശീലനമായി. 

Comments

Popular posts from this blog

തോന്നൽ 🌿