നാം അനുഭവിക്കാത്ത പലരുടെയും ജീവിതം നമുക്ക് കെട്ടുകഥകളായി തോന്നാം..ചിലപ്പോൾ തോന്നാറുണ്ട് ഈ ജീവിതം നമുക്ക് തരുന്ന പാഠങ്ങൾ എന്തെല്ലാമാണെന്ന്?... ജീവിതത്തിൽ പലതരത്തിലുള്ള മുഖംമൂടി അണിയുന്നവരുണ്ട്.. ഒരുപക്ഷെ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അതിനൊരു കാരണം കണ്ടെത്താൻ കഴിയും.... ഒരു പാട് പ്രതിസന്ധികൾ മുന്നിൽ വന്നു നിൽക്കുമ്പോൾ തോന്നാറുണ്ട്! എനിക്ക് മാത്രം എന്തേ ഇത്രയും പ്രേശ്നങ്ങളെന്ന്.. ചുറ്റുമ്മുള്ളവർ സന്തോഷിക്കുമ്പോൾ, ഞാൻ മാത്രം സങ്കടകടലിലാകുമ്പോൾ സ്വഭാവികമായി തോന്നുന്നതാകാം.... പക്ഷെ ഓരോ ജീവിതത്തിലേക്ക് ആഴ്നിറങ്ങുമ്പോൾ നമ്മൾ മനസിലാക്കും നമ്മുടെ ദുഃഖങ്ങൾ വളരെ കുറച്ചു മാത്രം ആണെന്ന്.......
Comments
Post a Comment