Posts

Christmas day celebration ⛄️☃️

Image
 Today we have christmas day celebration at mar theophilus training college.. really enjoyed a lot... after a long time college entered into the festive mood🤩... our social science association had a small function at classroom. We find our christmas friend. I got hima as christmas friend. 

❤️

നൂറാമത്തെ ബ്ലോഗ്...  ഞാൻ നിന്നോടൊപ്പം കൂടിയിട്ട് ഒരു വർഷം പൂർത്തിയാക്കുകയാണ്.. ഇന്നു നൂറാമത്തെ പോസ്റ്റാണ്.. കോളേജിൽ നടക്കുന്ന ഓരോ കാര്യങ്ങളും എന്റെ മനസിലൂടെ കടന്നു പോകുന്ന ഓരോ ചിന്തകളും നിന്നിലൂടെ ഞാൻ നൽകാറുണ്ട്. 

അനുഭവങ്ങളുമായി രണ്ടാം വര്ഷത്തെയ്ക്ക്

 ബി എഡ് രണ്ടാം വർഷത്തേക്കുള്ള അധ്യയനം ഇന്നു ആരംഭിച്ചു. ഒരു പുതിയ തുടക്കത്തിലേക്കുള്ള കാൽവെയ്പ്... ഒരു വർഷം എങ്ങനെയാണു കടന്നുപോയതെന്ന് അറിയില്ല..  ഇന്നു ഇംഗ്ലീഷ് ഓപ്ഷനലിന്റെ അസ്സെംബ്ളിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. തുടർന്ന് മായ ടീച്ചർ നമ്മുടെ സെക്കന്റ്‌ സെമ്മിന്റെ അസ്സെസ്സ്മെന്റ് നടത്തുകയുണ്ടായി.. തുടർന്ന് ഓപ്ഷണൽ വർക്കുകൾ ആയിരുന്നു..NAAC ന്റെ വിസിറ്റുമായി ബന്ധപ്പെട്ടുള്ള വർക്കുകൾ നമ്മൾ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടു പോകുന്നു.... 

Drama Day 🤩

Image
 
                           ♥️  തൂലിക📋✒️✍️  എഴുതുവാൻ കഴിയുന്നത് എത്ര ഭാഗ്യമാണ്. നമ്മുടെ ദുഖങ്ങളും സന്തോഷങ്ങളും പങ്കു വെയ്ക്കാൻ നമ്മുടെ തൂലികതുമ്പ് വെമ്പൽ കൊള്ളുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ ഒരിക്കലും സാധിക്കില്ല.. അത് ഒഴുകുന്ന പുഴ പോലെ പേപ്പറിലേക്ക് കുതിച്ചുചാടുകയാണ്..... അക്ഷരങ്ങളിൽ നിന്ന് മാറി അവ കവിതകളായും കഥകളായും ചിലപ്പോൾ മാറാറുണ്ട്.. എല്ലാവരിലും എഴുതുവാനുള്ള കഴിവ് ഉണ്ട്.. നമ്മൾക്കു സംസാരിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും ആ  കാര്യങ്ങൾ തൂലികയിലേക്ക് ആവാഹിക്കാനും നമുക്ക് സാധിക്കും..ചില സമയങ്ങളിൽ ആ എഴുത് നമുക്ക് ദുഖങ്ങളിൽ നിന്നുമുള്ള രക്ഷപെടൽ ആകാം. അതുമല്ലെങ്കിൽ നമ്മുടെ സന്തോഷതിന്റെ പ്രകടനവും ആകാം. ആരോടെങ്കിലും നമുക്ക് സംസാരിക്കാൻ തോന്നുന്ന സമയങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ ആ നിമിഷത്തിൽ അതിനുള്ള അവസരം നമുക്ക് കിട്ടിയെന്ന് വരില്ല. എന്നാൽ ഒരു കൂട്ടുകാരനെന്നോ കൂട്ടുകാരിയെന്നോ നിലയ്ക്ക് നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് നമ്മുടെ തൂലിക..അവിടെ കുറ്റപ്പെടുത്തലുകൾ ഇല്ല.. നമ്മുടെ സ്വപ്നങ്ങളും ദുഖങ്ങളും അഭിലാഷങ്ങളും അവിട...
Image
യാത്ര.....       യാത്രയെ എങ്ങനെ നിർവചിക്കാം എന്ന  ചിന്ത എത്തിച്ചേരുന്നത് യാത്രയിലാണ് ✍️... മനുഷ്യനെ മനുഷ്യനാക്കിയത് യാത്രയാണ്.. കാലത്തിന്റെ യാത്ര... ധരണിയിലെ ഓരോ പുൽനാമ്പും അവരറിയാതെ തന്നെ സഞ്ചരിക്കുകയാണ്. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യങ്ങൾ നിർവഹിച്ചു കൊണ്ടുള്ള സുന്ദര യാത്ര.. ആകാശത്തിലേക്ക് നോക്കിയാലോ മേഘങ്ങളും സഞ്ചരിക്കുന്നു.. ഈ യാത്ര അവസാനിക്കുന്നുണ്ടോ    ?  ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് കാരണം മരണമാണ് നമ്മുടെ യാത്രയുടെ പര്യവസാനമായി പറയുന്നത്. എന്നാൽ ആ മരണത്തിൽ നിന്ന് തുടങ്ങുന്നത് മറ്റൊരു യാത്രയാണ്.  ശരീരത്തിൽ നിന്നും വേർപെട്ടുള്ള ആത്മാവിന്റെ യാത്ര. 

പ്രതീക്ഷയുടെ പുല്നാമ്പുകൾ

Image
  എന്നും നമ്മളെ പ്രതീക്ഷിച്ചു ഒരാൾ കാത്തിരിപ്പുണ്ടെങ്കിൽ ജീവിതം എത്ര മധുരമാകുമെന്ന് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ?   നമ്മുടെ മാതാപിതാക്കൾ അങ്ങനെ ആണ്. എന്നാൽ അതിനേക്കാൾ എന്നെ സ്വാധീനിച്ച ഒരു കാത്തിരിപ്പുണ്ട്..അതു എന്റെ വളർത്തു മൃഗമായ പൂച്ചയുടേതാണ്.. കേൾക്കുമ്പോൾ അതിശയോക്തി തോന്നുക സ്വാഭാവികം. എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഘടകങ്ങളിന് ഒന്ന്..    പൂച്ചകൾ ആവശ്യത്തിന് മാത്രമാണ് നമ്മളെ സ്നേഹിക്കുന്നത് എന്നാണ് ഒരു പൊതുവർത്തമാനം.. എന്നാൽ അത് ഒരു പരിധി വരെ ശെരിയാണ്. എന്നാൽ അതിനുമുകളിൽ അവ നമ്മിൽ അർപ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. സ്നേഹത്തിന്റെയും കടപ്പാടിന്റെയും ബന്ധത്തിൽ ചാലിച്ച ഒരു വിശ്വാസം.  എന്നും ഞാൻ കോളേജിലേക്ക് പോകുന്നേരം ഞാൻ പോകുന്നതും നോക്കി വിഷമിച്ചു ഇരിക്കും.. ഞാൻ കണ്ണിൽ നിന്ന് മറയുന്നത് വരെ. അതെ അത് ഒരു കാത്തിരിപ്പാണ്. ഞാൻ തിരിച്ചു അവിടെ തന്നെ എത്തിച്ചേരുമെന്ന വിശ്വാസം...