School induction second day

 School Induction second day🤩🤩

     ഇന്നും കൃത്യം 7.45 നു തന്നെ സർവോദയ സ്കൂളിൽ എത്തി. അതിനൊരു കാരണമുണ്ട്. ഇന്നത്തെ റിസപ്ഷൻ ഡ്യൂട്ടി നമുക്ക് ഇന്നലെ തന്നെ തന്നിരുന്നു.


കുട്ടികളുടെ താപനില അളക്കുക, അവരുടെ സമ്മത പത്രം വാങ്ങുക എന്നതായിരുന്നു ചുമതല. 9.15 വരെ റിസപ്ഷൻ ഡ്യൂട്ടി ചെയ്തതിനു ശേഷം നമുക്ക് തന്നിട്ടുള്ള അറ്റന്റൻസ് ഷീറ്റ് സൈൻ ചെയ്തു. തുടർന്ന് 10 സി യിലെ ഹിസ്റ്ററി ക്ലാസ്സിലേക്കാണ് പോയത്. അവിടെ സാജൻ സാർ പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ എല്ലാം ചർച്ച ചെയ്തു.. പരീക്ഷയെ എങ്ങനെ നേരിടേണമെന്നും സാർ കുട്ടികൾക്ക് അവബോധം നൽകി. 10.10 വരെയായിരുന്നു ക്ലാസ്സ്‌. അതിനു ശേഷം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടർന്ന് മലയാള അദ്ധ്യാപകയായ മിനി ജെയിംസ് ടീച്ചറുമായി സംവദിക്കാനുള്ള അവസരവും ലഭിച്ചു. ടീച്ചർ സർവോദയ സ്കൂളിന്റെ ഉത്ഭവവും അതിന്റെ ചരിത്രവും പറഞ്ഞു തന്നു. ഹിസ്റ്ററി സാറായ സാജൻ സാറും നമുക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ പകർന്നു തന്നു.

സാറും തെയോഫിലാസിലാണ് പഠിച്ചത്. അന്നത്തെ ഓർമകളും നമ്മോടൊപ്പം സാർ പങ്കു വെച്ചു. മുന്നോട്ടുള്ള യാത്രയിൽ സാർ നമുക്ക് ആശംസകളും നേർന്നു. ഉച്ചയ്ക്ക് പ്രിൻസിപ്പലായ ശാന്തൻ അച്ഛനോടൊപ്പം നമ്മൾ ഫോട്ടോ എടുത്തു.

പിന്നീട് ഒരു ഫോട്ടോ സെഷൻ  തന്നെയായിരുന്നു. മൂന്നു മണിക്ക് കുട്ടികൾ എല്ലാവരും ഇറങ്ങിയതിനു ശേഷം രണ്ടു ദിവസത്തെ ഇൻഡക്ഷൻ പൂർത്തിയാക്കി സർവോദയ സ്കൂളിന് നമ്മൾ വിട ചൊല്ലി, മറക്കാനാവാത്ത ഒരുപിടി ഓർമകളോടെ 😊

Comments

Popular posts from this blog

തോന്നൽ 🌿