23/09/2021
ഇന്നത്തെ ആദ്യ ക്ലാസ്സ് മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ ജനസംഖ്യ പഠനത്തെപറ്റിയാണ് ക്ലാസ്സ് എടുത്തത്. ഒരു രാജ്യത്തിന്റെ പ്രധാന ഘടകമാണ് അവിടുത്തെ ജനങ്ങൾ. എന്നാൽ ആ സ്രോതസ് തന്നെ രാജ്യത്തിനു ഭാരമായി മാറാറുണ്ട്. ഒരു രാജ്യത്തിനു ഉൾക്കൊള്ളാൻ കഴിയുന്ന ജനസംഖ്യക്ക് ഒരു പരിധി ഉണ്ട്.
അതിൽ കവിഞ് ആ രാജ്യത്തിനു ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയില്ല. അവർക്കാവശ്യമായ സ്രോതസ് എല്ലാം രാജ്യത്തിനു പ്രധാനം ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ആ രാജ്യങ്ങളിലെ പൗരമാരെ ജനസംഖ്യശാസ്ത്രത്തെകുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്നുള്ള പീരീഡ് ആൻസി ടീച്ചർ ആയിരുന്നു.
ടീച്ചർ പുരാതന കാലത്തെ കേരളത്തിൽ നിലനിന്നിരുന്ന വിദ്യാഭാസ രീതികളെപറ്റിയാണ് പഠിപ്പിച്ചത്. തുടർന്നുള്ള പീരീഡ് ജോജു സാർ ആയിരുന്നു. നമ്മുടെ ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. Marking vs Grading എന്ന വിഷയമാണ് നമ്മൾ അവതരിപ്പിച്ചത്. എല്ലാവരും വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്.
Comments
Post a Comment