Posts

Showing posts from February, 2022

22/02/20222

Image
ഇന്നത്തെ ക്ലാസുകൾ കൃത്യം 9.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യ പീരീഡ് ജിബി ടീച്ചറായിരുന്നു . ക്ലാസ്സിൽ താമസിച്ചു പ്രവേശിച്ചാൽ ജിബി ടീച്ചർ നമുക്ക് punishment തന്നു. ഒരു നഴ്സറി song action അനുസരിച്ചു പാടുക എന്നതായിരുന്നു ടാസ്ക്. നമ്മൾ കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ടാണ് എടുത്തത്. അതിനുശേഷം ടീച്ചർ ജീവിത നൈപുണികളായ 9 കാര്യങ്ങൾ പറഞ്ഞു തന്നു. സെക്കന്റ്‌ പീരീഡ് മായ ടീച്ചറായിരുന്നു. മായ ടീച്ചർ വിദ്യാഭാസത്തിന്റെ നാലു തൂണുകളെകുറിച്ചാണ് ക്ലാസ്സ്‌ എടുത്തത്.  Four pillars of education   *Learning to do *learning to know *learning to be * learning to live together    ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ പീരീഡ് ആയിരുന്നു. ടീച്ചർ evaluation& measurement എന്ന ടോപ്പിക്ക് തുടങ്ങി വച്ചു. 

Last day of third sem teaching practice

Image
  മൂന്നാം സെമസ്റ്റർ അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന് . സ് ജോൺസ് സ്കൂളിൽ ആദ്യമായി എത്തുമ്പോൾ ധാരാളം ആകുലതകളും ഭയവും മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികൾ എങ്ങനെ ഉണ്ടാകുമെന്നും എന്റെ ക്ലാസുകൾ എത്രത്തോളം അവരിലേക്ക് ആഴ്ന്നിറങ്ങും എന്നിങ്ങനെ പലവിധ ചിന്തകൾ എന്നെ അലട്ടിയിരുന്നു . എന്നാൽ അവിടുത്തെ HM ആയിരുന്ന  റാണി ടീച്ചറും,  നമുക്ക് വേണ്ട മാർഗനിർദേശങ്ങൾ തന്ന മാത്യു സാർ ഉം സോഷ്യൽ സയൻസിലെ ടീച്ചറായിരുന്ന ഐറിഷ് ടീച്ചറും വളരെയധികം എന്നെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. സ്കൂളിലെത്തിയ ആദ്യ ദിവസങ്ങളിൽ എനിക്ക് പീരീഡുകൾ കുറവായിരുന്നു. എന്നാൽ ഓഫ്‌ലൈനിൽ നിന്ന് ഓണ്ലൈനിലെക് മാറിയപ്പോൾ ധാരാളം പീരീഡുകൾ എനിക്ക് ലഭിച്ചു. ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഏറ്റവും കൂടുതൽ സംതൃപ്തി നേടുന്നത് കുട്ടികളുടെ പ്രതികരണങ്ങളിലും അതോടൊപ്പം തന്നെ അവരിലെ സ്നേഹസമീപനങ്ങളിലൂടെയുമാണ്.. കുട്ടികളിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ എന്ന അദ്ധ്യാപിക ഒരുപാട് സന്തോഷിക്കാറുണ്ടായിരുന്നു. ഞാൻ പറയുന്നത് അവർക്ക് മനസ്സിലാകുന്നു എന്ന തിരിച്ചറിവ് എന്നിലെ അദ്ധ്യാപികയെ വാർത്തെടുക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ...

Teaching practice 16/02/2022

Image
  ഇന്നു സ്കൂളിൽ കൃത്യം 9.00 മണിക്ക് തന്നെ എത്തിച്ചേർന്നു. എന്നാൽ പത്താം ക്ലാസിനു പരീക്ഷ നടക്കുന്നതിനാൽ ക്ലാസ്സ്‌ റൂമിന്റെ അഭാവം മൂലം എട്ടാം ക്ലാസുകാർക്ക് ഇന്നു അവധിയായിരുന്നു. എനിക്ക് ഇന്നു 8.ബി ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കാനുണ്ടായിരുന്നു എന്നാൽ അവധി കാരണം അത് നഷ്ടമായി. തുടർന്ന് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. 12.30 യ്ക്ക് ക്ലാസുകൾ അവസാനിച്ചു. 

Teaching practice 15/02/2022

Image
ഇന്നു കൃത്യം 9.00 മണിക്ക് തന്നെ st johns സ്കൂളിൽ എത്തിച്ചേർന്നു. ഇന്നു പീരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.എടുത്തു കഴിഞ്ഞ ചാപ്റ്റേഴ്സ്ന്റെ ലെസ്സൺ പ്ലാൻ എല്ലാം ടീച്ചർ sign ഇട്ടു തന്നു. ഓൺലൈൻ ക്ലാസ്സിൽ എടുത്ത ക്ലാസ്സിനെക്കുറിച്ചുള്ള അഭിപ്രയങ്ങളും ടീച്ചർ രേഖപ്പെടുത്തി. ടീച്ചറിന്റെ വാക്കുകൾ പ്രചോദനപരമായിരുന്നു. ഇന്റർവെൽ ഡ്യൂട്ടിയുണ്ടായിരുന്നു. തുടർന്ന് 12.30 യ്ക്ക് തന്നെ സ്കൂളിലെ ക്ലാസ്സ്‌ അവസാനിച്ചു. 

Teaching Practice 12/02/2022

Image
 ഇന്നു ഓൺലൈൻ ക്ലാസ്സിന്റെ ലാസ്റ്റ് ദിവസമായിരുന്നു. ഇന്നു 8B,  9A എന്നീ ക്ലാസുകൾ ആയിരുന്നു എടുക്കാനായി ഉണ്ടായിരുന്നത്. കൃത്യം 6.00 മണിക്ക് തന്നെ 9A  യ്ക്ക് ക്ലാസ്സ്‌ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കടന്നു. ഇന്ത്യയുടെ വികസനം നേരിടുന്ന പ്രധാന പ്രേശ്നങ്ങളെപറ്റിയാണ് ചർച്ച ചെയ്തത്. കുട്ടികളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം ക്ലാസിന്റ ഉടനീളം ഉണ്ടായിരുന്നു  തുടർന്ന് കൃത്യം 7 00 മണിക്ക് 8 ബി ക്ലാസുകൾ ആരംഭിച്ചു. ഇന്ത്യ ഭരിച്ചിരുന്ന ഗുപ്ത എന്ന രാജവംശത്തെപറ്റിയാണ് ഇന്നു ക്ലസ് എടുത്തത്. എല്ലാ കുട്ടികളും ക്ലാസ്സിൽ അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തി.കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ച ശേഷം ക്ലാസുകൾ അവസാനിച്ചു  

Teaching Practice(weekly reflection)10/02/2022

 ഇന്നു എനിക്ക് 8B ,9A ക്ലാസുകൾ ആയിരുന്നു ഓൺലൈൻ ആയി എടുക്കാനുണ്ടായിരുന്നത്. 9A 6.00 മണി മുതൽ 7 00 മണി വരെ ആയിരുന്നു. Economic growth & economic development എന്ന ഭാഗമാണ് ഇന്നു ക്ലാസ്സ്‌ എടുത്തത്. ഒരു രാജ്യത്തിന്റെ വികസന സൂചികകളെകുറിച്ചാണ് ഞാൻ കുട്ടികളെ അവബോധം സൃഷ്‌ടിച്ചത്.. തുടർന്ന് 8.B ക്ലാസ്സിൽ മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യ ഭരിച്ച പ്രധാ രാജവംശങ്ങളെപ്പറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. കുട്ടികളുടെ പ്രതികരണങ്ങൾ വളരെ മികച്ചതായിരുന്നു. 

Conscientization programme👩‍🏫

Image
 9/02/2021 ഇന്ന് 8.ബി ക്ലാസ്സിൽ conscientization പ്രോഗ്രാം ഉണ്ടായിരുന്നു.വിസ്മയ, ഗോപിക, ശില്പ എന്നിവർ ചേർന്നാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്. കൗമാരകാരിൽ കണ്ടു വരുന്ന ഒരു പ്രധാന സാമൂഹിക പ്രേശ്നമാണ് ലഹരിയുടെ ഉപയോഗം. നമ്മുടെ യുവജനതയുടെ ജീവിതം തന്നെ താറുമാറാക്കുന്ന ഒന്നാണ്  ലഹരി ഉപയോഗം. അതിന്റെ ദൂഷ്യഫലങ്ങൾ കുട്ടികളെ മനസിലാക്കിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. ക്ലാസ്സ്‌ കൃത്യം 8 00 മണിക്ക് താന്നെ ഗൂഗിൾ മീറ്റിൽ ആരംഭിച്ചു. ആമുഖം അവതരിപ്പിച്ചത് ഞാനായിരുന്നു. Drug abuse, and drug addiction എന്താണെന്നും drug abusinte പ്രധാന കാരണങ്ങളും ഞാൻ കുട്ടികൾക്ക് മനസിലാക്കി നൽകി. അതിനു ശേഷം പുകവലിയുടെ ദോഷവശങ്ങളെകുറിച്ച് വിസ്മയ കുട്ടികളെ ബോധവാന്മാരാക്കി. തുടർന്നു ശില്പ മദ്യപാനത്തിന്റെ അനന്തരഫലങ്ങളെ കുറിച് ക്ലാസ്സ്‌ എടുത്തു.conscientization ക്ലാസ്സ്‌ സംഗ്രഹിച്ചത് ഗോപിക ആയിരുന്നു. കുട്ടികൾ വളരെ നല്ല പ്രതികരണങ്ങളായിരുന്നു ക്ലാസ്സിന്റെ ഉടനീളം നലകിയത്. ക്ലാസുകൾ അവർക്ക് പ്രയോജനകരമായി എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു