Posts

തിരികെ കോളേജിലേക്ക് ✨️☺️

Image
  ഒരു മാസം നീണ്ടു നിൽക്കുന്ന അദ്ധ്യാപക പരിശീലനത്തിനു ശേഷം തിരികെ കോളേജിലേക്ക് തിരികെ എത്തി... സ്കൂളിൽ നിന്ന് മടങ്ങി വരാൻ മനസ് അനുവദിക്കുന്നില്ലായിരുന്നു..എന്നാലും യാഥാർഥ്യം അംഗീകരിക്കാൻ മനസിനെ പരുവപ്പെടുത്തി വെച്ചിരുന്നതിനാൽ വളരെ സന്തോഷത്തോടെയാണ് കോളേജിലേക്ക് എത്തിയത്. ആദ്യ പീരിയഡുകൾ ഓരോ സ്കൂളിലെയും വിശേഷങ്ങൾ പങ്കു വെയ്ക്കുന്നതിനായി നൽകിയിരുന്നു ഓരോ അദ്ധ്യാപക വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു.തുടർന്ന് ഓപ്ഷണൽ period ആയിരുന്നു. ബിന്ദു ടീച്ചർ നമുക്ക് ചെയ്ത് തീർക്കേണ്ട വർക്കുകളെകുറിച് മാർഗനിർദേശങ്ങൾ നൽകി ...

Teaching practice - ഇരുപത്തിയാറാം ദിനം 🥰🥰✨️

Image
  ടീച്ചിങ് പ്രാക്ടീസ് ദിനങ്ങൾ കഴിയാറാകുമ്പോഴേക്കും സ്കൂളുമായി എത്രത്തോളം അടുത്തു എന്ന് മനസിലാകുന്നത്... കുട്ടികളോടും ടീച്ചറുമാരോടുമുള്ള ആത്മബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് ഈ ദിവസങ്ങളിൽ എനിക്ക് മനസിലായി .. എന്റെ 8 E ക്ലാസ്സിലെ കുട്ടികളുടെ നിർലോഭമായ സ്നേഹവും എവിടെ വെച്ച് കണ്ടാലും മനസ്സറിഞ്ഞുള്ള ടീച്ചറേ എന്നുള്ള വിളിയുമെല്ലാം ഇനി ഞാൻ കൂടുതൽ miss ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ന് ഓണപരീക്ഷയുടെ രണ്ടാം ദിനമായിരുന്നു..9th ക്ലാസിനു രാവിലെയും ഉച്ചയ്ക്കും ക്ലാസ്സ്‌ ഉണ്ടായിരുന്നു.10ണ് രാവിലെയും ഉച്ചയ്ക്ക് ശേഷം പരീക്ഷയുള്ള കുട്ടികൾ എല്ലാവരും ഓഡിറ്ററിയത്തിലാണ് ഇരിക്കുന്നത്. രാവിലെ അവരെ manage ചെയ്യുക എന്നുള്ളതാണ് duty. ഞാൻ കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ഉച്ചയ്ക്ക് ലഞ്ച് ഡ്യൂട്ടി ഉണ്ടായിരുന്നു.. ഉച്ചയ്ക്ക് ശേഷം 10 A ക്ലാസ്സിൽ എക്സാം duty ഉണ്ടായിരുന്നു. ഒരു നാൾ ഞാനും ഒരു കുട്ടിയായി exam എഴുതിയതെല്ലാം ഒരു നിമിഷം എനിക്ക് invigilator ആയി നിന്നപ്പോൾ ഓർമ വന്നു.. Exam duty എന്നത് ഒരു എളുപ്പപണി അല്ല എന്ന സത്യം എനിക്കു ബോധ്യമായി.. എന്നാലും ...

Teaching practice - ഇരുപത്തിഞ്ചാം ദിനം✨️💫🥰

   ടീച്ചിങ് പ്രാക്ടിസിന്റെ ഇരുപതിയഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്..... ഇനി ആകെ രണ്ടു ദിനങ്ങൾ മാത്രം.... ഓർക്കാൻ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച വിദ്യാലയത്തോട് വിടപറയാൻ രണ്ടു ദിവസങ്ങൾ മാത്രം.. അദ്ധ്യാപനജീവിതത്തിൽ ഏറെ സ്വാധീനിക്കാൻ ഒരുപാടു അനുഭവങ്ങൾ സൃഷ്‌ടിച്ച വിദ്യാലയമായിരുന്നു st goretti....   ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. തുടർന്ന് പ്രാത്ഥനയിൽ പങ്കുകൊണ്ടു.. ഓണ പരീക്ഷ ആരംഭം ആയിരുന്നതിനാൽ HM മാർഗ നിർദേശങ്ങൾ നൽകി. ഉച്ച വരെ എക്സാം നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഭാഗഭാക്കായി. തുടർന്ന് lunch ഡ്യൂട്ടിക്ക് ശേഷം പരീക്ഷ കഴിഞ്ഞ കുട്ടികളെ നാളത്തെ പരീക്ഷക്ക്‌ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടി സഹായിച്ചു..സ്കൂൾ ബസിൽ പോകുന്ന കുട്ടികളായിരുന്നു ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്.കൃത്യം 3.15ഓടെ exam അവസാനിച്ചു.

Teaching practice - ഇരുപത്തിനാലാം ദിനം 🤩💫

Image
  ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എഎത്തിച്ചേർന്നു. തുടർന്ന് മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. HM ഇൽ നിന്നും മാർഗനിർദേശങ്ങൾ സ്വീകരിച്ച് ഓഡിറ്ററിയത്തിലേക്ക് പോയി... എന്റെ concern ടീച്ചർ വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞതിനാൽ ഞാൻ 8 E ക്ലാസ്സിൽ സോഷ്യൽ സയൻസ് റിവിഷൻ നടത്തി. കുറച്ചു സമയം ആയപ്പോൾ തന്നെ ഷീജ ടീച്ചർ എത്തി... രണ്ടാമത്തെ period 8 E ക്ലാസ്സിൽ ഫ്രീ ആയിരുന്നതിനാൽ ഞാൻ വീണ്ടും ആ ക്ലാസ്സിൽ റിവിഷനും കുട്ടികൾക്കു മോഡൽ ചോദ്യങ്ങൾ ചെയ്യാനും നൽകി. കുട്ടികൾ വളരെ മികച്ച പ്രതികരണങ്ങൾ നൽകുകയുണ്ടായി. നാളെ എക്സാം ആയതിനാൽ ഉച്ച വരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. ഉച്ച ഭക്ഷണം ഉണ്ടായിരുന്നു. Lunch ഡ്യൂട്ടി ക്ക് ശേഷം സ്കൂളിൽ നിന്നും മടങ്ങി 

Teaching practice -ഇരുപത്തിമൂന്നാം ദിനം 🥰

Image
  ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. രണ്ടാമത്തെ period 8 E ക്ലാസ്സിൽ period ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് റിവിഷൻ നടത്തി. ക്ലാസ്സിൽ എത്തിയപ്പോൾ കുട്ടികൾ സ്നേഹസമ്മാനമായി കുറച്ചു ഗിഫ്റ്റുകൾ തന്നു. അവരുടെ സ്നേഹത്തിന്റെ ആഴം അതിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചു.. എന്നും ഓർമ്മിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ 8 E യിലെ കുട്ടികൾ.... അദ്ധ്യാപന ജീവിതത്തിൽ ഒരു അദ്ധ്യാപകൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മനസ്സറിഞ്ഞുള്ള കുട്ടികളുടെ ടീച്ചറേ എന്നുള്ള വിളിയാണ്.. അതിൽ ആത്മാർത്ഥത കൂടി നിറയുമ്പോൾ ആ വിളിക്ക് ഇമ്പം കൂടുന്നു. ഉച്ചയ്ക്ക് lunch ഡ്യൂട്ടി ഉണ്ടായിരുന്നു. സാമ്പാറും പയറു തോരനുമായിരുന്നു ഇന്നത്തെ വിഭവങ്ങൾ. ഉച്ചയ്ക്ക് ശേഷം പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല. കൃത്യം 3.30 യോടെ ക്ലാസുകൾ അവസാനിച്ചു 

Teaching practice- ഇരുപത്തിരണ്ടാം ദിനം 🤩

Image
 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. ശ്രീകൃഷ്ണജയന്തിയുടെ അവധി ശനിയാഴ്ച പ്രവർത്തി ദിനമായി പ്രഖ്യാപിച്ചതിനാൽ ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരുന്നു.മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. ഇന്ന് രാവിലെ period ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നതിനാൽ UP സെക്ഷനിലെ ചില ക്ലാസുകൾ manage ചെയ്യാനുള്ള അവസരം ലഭിച്ചു. 7. A 6A എന്നീ ക്ലാസ്സുകളിലാണ് ഞാൻ പോയത്. തുടർന്ന് 3.30 ഓടെ മീറ്റിംഗ് അവസാനിക്കുകയും സ്കൂളിൽ വിടുകയും ചെയ്തു 

INNOVATIVE WORK

Image
 Innovative Work - Fourth sem Chapter - interior of the earth Class -8E