Posts

Showing posts from June, 2021

30/06/2021

Image
 ഇന്നത്തെ ക്ലാസുകൾ കൃത്യം 8.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യം ഓപ്ഷണലായിരുന്നു. ബിന്ദു ടീച്ചർ community resource എന്ന വിഷയമാണ് ചർച്ച ചെയ്തത്. ഓരോരുത്തരുടെയും നാട്ടിലോ ചുറ്റുവട്ടത്തിലോ ഒരുപാട് സാമൂഹികമായ സ്രോതസുകൾ കാണും എന്നാൽ അതിനെ പറ്റി നമ്മൾ ബോധവാന്മാരായിരിക്കില്ല. നമ്മുടെ ചുറ്റുപാടുമുള്ള സാംസ്‌കാരിക, ചരിത്ര, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നമ്മൾ മനസിലാക്കണം. രണ്ടാമത്തെ പീരീഡ് ജോജു സാർ ആയിരുന്നു . സാർ ഒരു test ലെ relaibality & validity ഇന്നീ വിഷയങ്ങളെ പറ്റിയാണ്  ചർച്ച ചെയ്തത്. മൂന്നാമത്തെ പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ disablity ആക്ടുകളെപറ്റിയാണ് ക്ലാസ്സ് എടുത്തത്. Individual difference എന്ന chapter ടീച്ചർ പൂർത്തിയാക്കി  

29/06/2021

Image
 

22/06/2021

Image
 ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ആൻസി ടീച്ചറുടേതായിരുന്നു.. ടീച്ചർ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓരോന്നായി കുട്ടികളോട് ചോദിച്ചു.. അതിനു ശേഷം under achievers, disabled learners എന്നിവരെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തന്നു. രണ്ടാമത്തെ പീരീഡ് ജിബി ടീച്ചറായിരുന്നു . Sensation& perception എന്നീ  വിഭാഗങ്ങളെപറ്റിയാണ് ടീച്ചർ ക്ലാസ്സ് എടുത്തത്. നമ്മുടെ ജീവിതം കൂടുതൽ അര്ഥപൂര്ണമാകണമെങ്കിൽ നമ്മൾ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെപ്പറ്റി അവബോധം ഉള്ളവരായിരിക്കണം. പ്രകൃതിയിൽ നടക്കുന്ന ഓരോ കാര്യത്തെപ്പറ്റിയും നമ്മൾ ജിജ്ഞാസ പുലർത്തണം. ഏത്  ശബ്ദവും ഗന്ധവും അതുപോലെ തന്നെ വർണങ്ങളെ പറ്റിയും നമ്മൾ ബോധവാന്മാരായിരിക്കണം... perception  means interpretation, analysis or sorting out of information that we derived through sensation... മൂന്നാമത്തെ പീരീഡ് physical എഡ്യൂക്കേഷൻ ആയിരുന്നു. തോമസ് സാർ സെക്കന്റ്‌ സെമ്മിൽ ചെയ്തു തീർക്കേണ്ട വർക്കുകളെപറ്റിയും സിലബസിനെപറ്റിയും ഒരു അവബോധം നൽകി. 

18/06/2021

Image
 Today first hour was taken by Giby ma'am. Greeshma from our optional sung a soothing slogam. Giby ma'am discussed about the concept of learning. Perception & sensation also discussed during our class. Sensation is defined as the process by which our sense organs or senses recieve information from the environment. Teacher also provide an opportunity to recognise our sense organs through a meditation. It leads to a relaxation of our mind aand body. Teacher also gave some techniques to develop our sense organs thoroughly. The next hour was taken by Bindu ma'am. Teacher continued the topic of curriculum and i also got the opportunity to share my views on curriculum. Teacher then explained the different types of curriculum and its specialities. After optional hour, next hout was taken by maya ma'am. Teacher explained the dravidian culture and educational specialities of thier culture .. 

17/06/2021

Image
 ഇന്നത്തെ ആദ്യത്തെ ക്ലാസ് മായ ടീച്ചറാണ് കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാഭാസ  ചരിത്രത്തിലുണ്ടായ നാഴികക്കല്ലുകൾ എന്ന പാഠഭാഗമാണ് ടീച്ചർ തുടങ്ങി വെച്ചത് . അതിലേക്ക് കടക്കുന്നതിനു മുന്നോടിയായി ടീച്ചർ നമുക്ക് ദ്രാവിഡ സംസ്‍കാര കാലത്തിന്റെ പ്രേത്യേകതകളും അവരുടെ സവിശേഷതകളും മനസിലാക്കിത്തന്നു. അതിനു ശേഷം ക്ലാസ് എടുത്തത് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഓരോ വ്യക്തികളിലെയും സ്വഭാവ വ്യതാസങ്ങളെപറ്റിയാണ് ക്ലാസ്‌ എടുത്തത്. നമ്മുടെ ക്ലാസ്സിൽ പലതരത്തിലുള്ള കുട്ടികൾ കാണും. Gifted, സ്ലോ learners, അങ്ങനെ പലരും. അങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക എന്നതാണ് ഒരു ടീച്ചറിന്റെ ഏറ്റവും വലിയ ലക്ഷ്യം.. അതിൽ വിജയിച്ചാൽ ഒരു പക്ഷെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ വളർത്തികൊണ്ടു വരാൻ നമുക്ക് സാധിക്കും. മൂന്നാമത്തെ പീരീഡ് ക്ലാസ്‌ എടുത്തത് ജോജു സാർ ആയിരുന്നു. സാർ evaluation & measurement തമ്മിലുള്ള വ്യതാസം നമുക്ക് മനസിലാക്കി തന്നു. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. Mcq തയ്യാറാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ടീച്ചർ നമുക്ക് തന്നു 

Starting of second sem😍16/06/2021

Image
                    Second sem👩‍🏫 ഇന്ന്‌ നമ്മുടെ സെക്കന്റ്‌ sem ആരംഭിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ഓപ്ഷണൽ ആയിരുന്നു. ബിന്ദു ടീച്ചർ സെക്കന്റ്‌ സെമ്മിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെപറ്റിയുള്ള ഒരു ചെറു ചിത്രം നമുക്ക് തന്നു. പിന്നീട് പതുക്കെ പഠനത്തിലേക്കും കടന്നു. ആദ്യമായി കരിക്കുലം എന്താണെന്നാണ് ടീച്ചർ പഠിപ്പിച്ചത്. രണ്ടാമത്തെ പീരീഡ് കൈകാര്യം ചെയ്തത് ജോജു സാർ ആയിരുന്നു. സാർ എടുക്കുന്ന സബ്ജെക്ട് assessment in education ആയിരുന്നു. സാർ എടുക്കാൻ പോകുന്ന വിഷയത്തെക്കുറിച്ചുള്ള outline സാർ നമുക്ക് നൽകി. മൂന്നാമത്തെ പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഓൺലൈൻ ക്ലാസ്സിൽ വരുത്തേണ്ട മാറ്റങ്ങളെപറ്റി നമ്മളോട് ചോദിച്ചു. ചില കുട്ടികൾ അവരുടെ  അഭിപ്രായങ്ങൾ പങ്കു വെച്ചു.. ആദ്യത്തെ ക്ലാസ്സിൽ ആയതുകൊണ്ട് തന്നെ ടീച്ചർ കൂടുതലായി ഒന്നും പഠിപ്പിച്ചില്ല  വരും ക്ലാസ്സുകളിൽ കൂടുതൽ പഠിപ്പിക്കുമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.. 

Environment Day 5/06/2021

Image
 NATURAL SCIENCE ASSOCIATION LOGO &NAME RELEASE ( ON ENVIRONMENT DAY- june 5)

Technology seminar 2/06/2021

Image
 ഇന്നത്തെ ക്ലാസ്സുകൾ കൃത്യം 9.30 തന്നെ ഓൺലൈൻ ആയി ആരംഭിച്ചു... ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു.  ഒരു ടീച്ചർ അല്ലെങ്കിൽ സാർ അവരുടെ technological knowledge വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെപറ്റിയാണ് ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്.. അതിൽ സാർ പറഞ്ഞ ഒരു ശ്രെദ്ധേയമായ ഒരു കാര്യമുണ്ട്.. നമ്മൾ സാങ്കേതിക വിദ്യകളിൽ പ്രതിഭാശാലികളാ യില്ലെങ്കിൽ നമ്മളെ മറികടന്ന് സാങ്കേതിക വിദ്യ അറിയുന്നവർ നമ്മുടെ സ്ഥാനം കവർന്നെടുക്കും. അത് പക്ഷെ ഒരു വസ്തുതയാണ്. ഇന്നത്തെ വിദ്യാഭാസ വ്യവസ്ഥ കൂടുതൽ ടെക്നോളജി അനുബന്ധമാണ്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളും വളരെ കഴിവുള്ളവരും. അത്കൊണ്ട് തന്നെ ഈ കാലത്ത് technological knowledge വളരെ അധികം പ്രാധാന്യമുണ്ട്.. അടുത്ത ക്ലാസ്സ്‌ ഓപ്ഷണൽ ആയിരുന്നു. ഗ്രീഷ്മ, സുഭാഷ് എന്നിവരാണ് ഇന്ന്‌ സെമിനാർ അവതരിപ്പിച്ചത്. വളരെ വ്യക്‌തമായി അവർ അവർക്ക് ലഭിച്ച ഭാഗം അവതരിപ്പിച്ചു. 
Image
             പ്രകൃതി - എന്റെ അമ്മ 🍁              പച്ചപുതച്ച എന്റെ പ്രകൃതി എത്ര മനോഹരിയാണ്... എന്റെ ജനനം മുതൽ മരണം വരെ എന്നെ എന്നിലൂടെ മനസിലാക്കുന്നവൾ എന്റെ അമ്മയാകുന്ന പ്രകൃതി... പ്രകൃതിയില്ലാതെ എന്റെ സ്വത്വം ഒരിക്കലും പരിപൂർണമാകില്ല... ഞാൻ ജനിച്ചപ്പോൾ ആദ്യമായി ഞാനറിഞ്ഞത് പ്രകൃതിയുടെ താളലയമായ,  മഴയുടെ സംഗീതമാണ്... ആ സംഗീതമാണ് ഇപ്പോഴും എന്റെ കർണങ്ങൾക്ക് ഇമ്പം നൽകുന്നത്.ആ നാദമാണ്  എന്നെ ദുഃഖങ്ങളിൽ നിന്നും സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനം സൃഷ്ടിക്കുന്നത്. പ്രകൃതിയിലെ ഓരോ പുതുനാമ്പുകളും പല തരം ജീവിതങ്ങളെയും അതിജീവനത്തെയും പറ്റിയുള്ള പാഠങ്ങൾ എന്നെ പഠിപ്പിക്കുന്നു... ഓരോ പുൽനാമ്പ് വളരുമ്പോളും അത് വരുന്ന തലമുറയ്ക്ക് ഊർജം പകരാനുള്ള സ്രോതസായി മാറുന്നു. അവരുടെ ജീവന്റെ ഭാഗമായി തീരുന്നു.        എന്റെ വിദ്യാലത്തിലേക്കുള്ള യാത്രകൾക്കിടയിലാണ് പ്രകൃതിയെകൂടുതലായി അറിയാനും അനുഭവിക്കാനും എനിക്ക് സാധിച്ചത്.. തോടിന് വരമ്പത്തു കൂടിയും മലനിരകൾ കയറിയുമുള്ള യാത്ര എന്നെ പ്രകൃതിയിലേക്ക് കൂടുതൽ അടുപ്പിച്ചു. മാവിന്മേൽ...

1/06/2021

Image
 ഇന്നത്തെ ദിവസത്തിന് ഒരു പ്രേത്യേകത undഉണ്ട് നമ്മൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുവാൻ പോവുകയാണ്.. എന്നാലോ നമ്മൾ ഫസ്റ്റ് സെമസ്റ്റർ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒന്നാം സെമെസ്റ്ററിലെ ബാക്കി ഭാഗങ്ങൾ എടുത്തുകൊണ്ടാണ് ജോർജ് സാർ ക്ലസ് എടുത്തത്. പല തരം വ്യായാമ രീതികളെ പറ്റിയാണ് സാർ ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്. സാറിന്റെ ക്ലാസിനു ശേഷം ക്ലാസ്സ്‌ എടുത്തത് ജിബി ടീച്ചർ ആയിരുന്നു. ടീച്ചർ creativity എന്ന ഭാഗമാണ് ഇന്ന്‌ ചർച്ച ചെയ്തത്. 12.30 യോടെ ഓൺലൈൻ ക്ലസ് അവസാനിച്ചു