29/01/2021

ഇന്നത്തെ ക്ലാസുകൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ആദ്യത്തെ ക്ലാസ്സ് മായ ടീച്ചറിന്റേതായിരുന്നു. ഒരു ടീച്ചറിനു വേണ്ട നൈപുണ്യങ്ങൾ ഏതൊക്കെയാണെന്ന് ടീച്ചർ നമുക്ക് പറഞ്ഞുതന്നു. *explanation skills *clarity of voice *voice modulation etc അതിനു ശേഷം ടീച്ചർ നമുക്കൊരു വീഡിയോ കാണിച്ചുതന്നു. മൂന്നു ബീക്കറിൽ വെള്ളം എടുത്ത ശേഷം ക്യാരറ്റ്, മുട്ട, കോഫി എന്നീ മൂന്നു സാധനങ്ങൾ ഇട്ട് ചൂടാക്കി. ചൂടാക്കിയപ്പോൾ നല്ല കട്ടിയുണ്ടായിരുന്ന ക്യാരറ്റ് മൃദുവായി മാറി. സോഫ്റ്റ് ആയിരുന്ന മുട്ട നല്ല കട്ടിയുള്ളതായി മാറി. കോഫി അതിൽ അലിഞ്ഞ് തീർന്നു . ഇതിൽ നിന്നും നാം ഉൾക്കൊള്ളേണ്ടത് എന്തെന്നാൽ നമ്മൾ ഒരിക്കലും പ്രതിസന്ധികളിൽ തളർന്നു പോകരുത്. പ്രതിസന്ധികൾ നമ്മെ മാറ്റാൻ ഇട വരരുത്. നമ്മൾ കോഫിയെ പോലെ ആകണം. പ്രതിസന്ധികളെ നമ്മൾ തരണം ചെയ്യണം. അടുത്ത ക്ലാസ്സ് എടുത്തത് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ educational implications നെ പറ്റി പറഞ്ഞു തന്നു. മൂന്നാമത്തെ പീരീഡ് ജിബി ടീച്ചറുടേതായിരുന്നു.life energy യെ കുറിച്ചാണ് ടീച്ചർ പറഞ്ഞു തന്നത് Father of Psycho Analytical Theory - Sigmund Freud. അതിനു ശേഷമുള്ള പീരീഡ് ജോജു ...